മൂന്നാം ലിംഗക്കാരെ മിക്‌സ് (MX) എന്നുപയോഗിക്കാനനുവദിക്കണമെന്ന നിര്‍ദേശത്തിന് ഓക്‌സ്‌ഫോഡ് സിറ്റി കൗണ്‍സിലിന്റെ അംഗീകാരം

ലണ്ടന്‍: ഔദ്യോഗിക രേഖകളില്‍ പേരിനു മുമ്പ് പുരുഷന്മാര്‍ മിസ്റ്റര്‍ (Mr) എന്നും സ്ത്രീകള്‍ മിസിസ് (sMr) എന്നും ഉപയോഗിക്കുന്നത് പോലെ മൂന്നാം ലിംഗക്കാരെ മിക്‌സ് (MX) എന്ന് ഉപയോഗിക്കാന്‍ അനുവദിക്കണമെന്ന നിര്‍ദേശത്തിന് യു കെയിലെ ഓക്‌സ്‌ഫോഡ് സിറ്റി കൗണ്‍സില്‍ അംഗീകാരം നല്‍കി. ഇതാദ്യമായാണ് ഒരു പ്രാദേശിക സര്‍ക്കാര്‍ കൗണ്‍സില്‍ ഈ നിര്‍ദേശത്തിന് അംഗീകാരം നല്‍കുന്നത്.

ഓണ്‍ലൈന്‍ അപേക്ഷകളില്‍ മൂന്നാം ലിംഗക്കാരെ സൂചിപ്പിക്കാന്‍ യു കെയിലെ സര്‍വകലാശാലകളും ചില സര്‍ക്കാര്‍ ഡിപ്പാര്‍ട്‌മെന്റുകളും മിക്‌സ് എന്ന് നേരത്തെ ഉപയോഗിക്കാറുണ്ടായിരുന്നു. കൗണ്‍സിലിന്റെ സമത്വം വൈവിധ്യം പുനപരിശോധനാ സമിതിയാണ് ഇതു സംബന്ധിച്ച നിര്‍ദേശം സമര്‍പ്പിച്ചിരുന്നത്.

മൂന്നാം ലിംഗക്കാരെകൂടി കൂടുതലായി ഉള്‍പ്പെടുത്തി ജോലിസാഹചര്യങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നിര്‍ദേശത്തിന് അംഗീകാരം നല്‍കിയതെന്ന് കൗണ്‍സിലര്‍ ടോം ഹയസ് അറിയിച്ചു. നിലവില്‍ സ്ഥാപനങ്ങളിലും മറ്റുമായി ജോലി ചെയ്യുന്ന മൂന്നാംലിംഗക്കാരുടെ എണ്ണം വളരെ കുറവാണെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.

-sk-

Share this news

Leave a Reply

%d bloggers like this: