ആപ്പിള്‍ നികുതി ഇളവ്….അടുത്ത നടപടി സംബന്ധിച്ച് ഭിന്നതയെന്ന് സൂചന

ഡബ്ലിന്‍:  ആപ്പിളിന് നികുതി ഇളവ് നല്‍കിയെന്ന യൂറോപ്യന്‍ കമ്മീഷന്‍റെ റൂളിങില്‍ എന്ത് നിലപാട് എടുക്കണമെന്ന് സംബന്ധിച്ച് സര്‍ക്കാരില്‍ ഭിന്നത. പതിമൂന്ന് ബില്യണിന്‍റെ നികുതി ഇളവ് നല്കിയെന്നാണ് യൂറോപ്യന്‍ യൂണിയന്‍ പറയുന്നത്. ധനകാര്യമന്ത്രി മൈക്കിള്‍ നൂനാണ്‍ സര്‍ക്കാരില്‍ നിന്ന് മുന്നോട്ട് പോകാന്‍ പിന്തുണ ആവശ്യപ്പെട്ട് ഇന്ന് യോഗം നടത്തുന്നുണ്ട്. സര്‍ക്കാരിന് എതിരെ ശക്തമായ പൊതുജന വികാരം ഉണ്ടാകാനാണ് സാധ്യതയുള്ളത്. നികുതി ഇളവ് സ്വന്തമാക്കിയത് ആപ്പിള്‍ തിരിച്ച് നല്‍കേണ്ടി വരും എന്നാല്‍ സര്‍ക്കാര്‍ യൂറോപ്യന്‍ കമ്മീഷന്‍റെ കണ്ടെത്തല്‍ തള്ളി ഈ പണം സ്വീകരിക്കാതെ അപീലിന് പോകാനാണ് നോക്കുന്നത്.

ഇക്കാര്യത്തില്‍ രണ്ട് അഭിപ്രായവും ഉടലെടുത്തിട്ടുണ്ട്. ഇന്‍ഡിപെന്‍ററ് അലൈന‍്സ് ആപ്പിളിനെകൊണ്ട് പണം തിരിച്ച് അടപ്പിക്കുന്നതിന് പരമാവധി ശ്രമിക്കുമെന്നാണ് സൂചന. മൂന്ന് അന്വേഷണമാണ് ഇക്കാര്യത്തില്‍ നടന്നിരുന്നത്. കഴിഞ്ഞ പത്ത് വര്‍ഷം കൊണ്ടാണ് ആപ്പിള്‍ 13 ബില്യണ്‍ യൂറോയുടെ നികുതി ഇളവ് സ്വന്തമാക്കിയത്. 2003ല്‍ ആപ്പിള്‍ നല്‍കിയ നികുതി യൂറോപില്‍ നിന്നുള്ള ലാഭത്തിന്‍റെ ഒരു ശതമാനം മാത്രമാണ്. എന്നാല്‍ 2014ലാകട്ടെ 0.005 ശതമാനവും ആയി ചുരുങ്ങി. ഐറിഷ് നികുതി സംവിധാനത്തിന്‍റെ അനുകൂല നിലപാട് മൂലമാണിത്. ഒരു മില്യണ്‍ ലാഭത്തിന് 50 യൂറോയ്ക്ക് താഴെമാത്രമാണ് ആപ്പിള്‍ 1991-2007വരെ നല്‍കിയിരുന്നതെന്നാണ് കണ്ടെത്തലുകളിലൊന്ന്.

കോര്‍ക്ക് സിറ്റിയിലാണ് ആപ്പിളിന്‍റെ യുഎസിന് പുറത്തുള്ള ആസ്ഥാനം. അതേ സമയം ഫിന ഗാലിന്‍റെ നിലപാട് ആപ്പിളിന് അനുകൂലമായി നികുതി സഹായം അനുവദിച്ചിട്ടില്ലെന്നാണ്. പ്രശ്നം സാന്മാര്‍ഗികതയുടേതല്ലെന്നാണ് നൂനാണ്‍ ആവര്‍ത്തിക്കുന്നത്. മന്ത്രി സഭാ അംഗീകരാത്തോടെ അപീലിന് പോകാനാണ് ശ്രമം നടത്തുന്നതും. 13 ബില്യണിന‍്റെ നികുതി സ്വീകരിക്കുകയാണെങ്കില്‍ അത് രാജ്യത്തെ ആപിളിന‍്റെ 6000 തൊഴിലിനെയും360000 വരുന്ന മള്ട്ടിനാഷണല്‍ തൊഴിലുകളെയും ബാധിക്കുമെന്നാണ്.

എസ്

Share this news

Leave a Reply

%d bloggers like this: