ടിപ്പറേറിയിലെ മഷ്റൂം ഫാക്ടറിയില്‍ നിന്ന് 60 തൊഴില്‍ നഷ്ടപ്പെടുന്നു

ഡബ്ലിന്‍: ടിപ്പറേറിയിലെ മഷ്റൂം ഫാക്ടറിയില്‍ നിന്ന് 60 തൊഴില്‍ നഷ്ടപ്പെടുമെന്ന് വ്യക്തമാക്കുന്നു. Schiele, McDonaldപ്ലാന്‍റുകള്‍ ഇന്ന് അടച്ച് പൂട്ടുകയാണ്. ബ്രെക്സിറ്റ് ഹിതപരിശോധനയുടെ ഫലം കാര്‍ഷികമേഖലയില്‍ സമ്മര്‍ദം സൃഷ്ടിച്ചിരുന്നത്.ഇതിന്‍റെ കൂടി ഫലമാണ് പ്ലാന്‍റുകള്‍ അടച്ച് പൂട്ടുന്നത്. 3500 പേരാണ് മഷ്റൂം വ്യവസായമേഖലയില്‍ പണിയെടുക്കുന്നത്. യുകെയിലേക്കാണ് രാജ്യത്തെ 95 ശതമാനം മഷ്റൂമുകലും കയറ്റി അയക്കുന്നത്.

അത് കൊണ്ട് തന്നെ കൂടുതല്‍ സമ്മര്‍ദം ഈമേഖലയില്‍ ഉണ്ടാകാമെന്ന് ഫിയന ഫാള്‍ ടിഡി ജാക്കി ചില്‍ ചൂണ്ടികാണിക്കുന്നു. കറന്‍സിയുടെ മൂല്യം ഇടിഞ്ഞതോടെ ബുദ്ധിമുട്ടിലാവുന്ന സ്ഥിതി വേഷേഷമാണ് ഉള്ളത്. 5000 പേരുള്ളതില്‍ 1400 തൊഴില്‍ രഹിതരായിരിക്കുന്ന സാഹചര്യമാണ് മേഖലയില്‍ ഉള്ളത്. കഴിഞ്ഞ നാല് മാസം കൊണ്ട് തൊഴിലില്ലായ്മ കൂടുകയാണ് ഉണ്ടായത്.

ഐഡിഎയുടെ പിന്തുണയുള്ള വിവിധ പ്ലാന്‍റുകള്‍ മേഖലയില്‍ നിന്ന് ഒഴിഞ്ഞ് പോയതോടെ മേഖലയില്‍ തൊഴിലില്ലായ്മ രൂക്ഷമാണ്. അയര്‍ലന്‍ഡിലെ തദ്ദേശീയമായ വ്യവസായങ്ങള്‍ക്കും ഉത്പാദനരംഗത്തിനും തിരിച്ചടിനേരിടുന്നത് ആശങ്ക പകരുന്നതാണെന്ന് ഇഡിന്‍റിപെന്‍ററ് കൗണ്‍സിലര്‍ ഡെന്നിസ് ലീഹെ പറയുന്നു.

എസ്

Share this news

Leave a Reply

%d bloggers like this: