കെപിഎംജി അടുത്തവര്‍ഷത്തോടെ 200 പേരെ റിക്രൂട്ട് ചെയ്യുന്നു

ഡബ്ലിന്‍: ധനകാര്യമേഖലയിലെ ഭീമന്മാരായ കെപിഎംജി അടുത്ത വര്‍ഷത്തോടെ 200 പേരെ റിക്രൂട്ട് ചെയ്യുന്നു. പുതിയ റിക്രൂട്ട്മെന്‍റ് മൂന്നൂറ് ബിരുദധാരികളെ ട്രെയ്നിങിനും എടുക്കുന്നുണ്ട്. കണ്‍സള്‍ട്ടിങ്, റിസ്ക് കൗണ്‍സള്‍ട്ടിങ്, നികുതി, ഓഡിറ്റ്, മേഖലയിലേക്കായിരിക്കും റിക്രൂട്ട് ചെയ്യുന്നത്. കെപിഎംജി മാനേജിങ് പാര്‍ട്നര്‍ ഷോണ്‍ മുര്‍ഫി വിദേശത്തും ഇവിടെയും റിക്രൂട്ട്മെന‍്റ് നടക്കുമെന്നും വ്യക്തമാക്കുന്നുണ്ട്. സമീപകാലത്ത് അയര്‍ലന്‍ഡിലേക്ക് പ്രൊഫഷണലുകള്‍ തിരിച്ച് വരുന്നുണ്ടെന്നും ഇത് ഗുണകരമാക്കാനുള്ള നീക്കമാണ് നടത്തുന്നതെന്നും സൂചനയുണ്ട്.

ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് വിട്ട് പോകാന്‍ തീരുമാനിച്ച ശേഷം ഡബ്ലിനില്‍ റിക്രൂട്ട്മെന്‍റുകള്‍ കൂടുന്നതായാണ് കാണുന്നത്. എന്നാല്‍ ഈ തൊഴില്‍ വളര്‍ച്ചയുടെ കാരണം ബ്രെക്സിറ്റി ഫലമാണോ എന്നത് വ്യക്തമാകാന്‍ ഇനിയും സമയം ആവശ്യമായി വരും. അതേസമയം കെപിഎംജിയുടെ ലണ്ടിനിലെ ശാഖയില്‍ തൊഴില്‍ അവസരങ്ങള്‍ കുറയുകയാണ് ചെയ്യുന്നത്.

ഓ‍ഡിറ്റിങ്, റിസ്ക് മാനേജ്മെന്‍റ് എന്നീ മേഖലയില്‍ സേവനം നല്‍കുന്നതാണ് കെപിഎംജി. സാമ്പത്തികമായ മാന്ദ്യ സമയത്ത് സ്ഥാപനം തൊഴില്‍ പിരിച്ച് വിടല്‍ നടന്നിരുന്നു. 2000തൊഴിലാളികളുണ്ടായിരുന്നത് 2014 ആകുമ്പോഴേക്കും 2500 ആയി ഉയര്‍ന്നിരുന്നു.

എസ്

Share this news

Leave a Reply

%d bloggers like this: