ആപ്പിള്‍ റൂളിങ്…അയര്‍ലന്‍ഡിന‍്റെ അപീലിന് എതിരെ യൂറോപ്യന്‍ കമ്മീഷന്‍ രംഗത്ത് വരും

ഡബ്ലിന്‍: ആപിള്‍ ടാക്സ് റൂളിങിന് എതിരെ അയര്‍ലന്‍ഡ് അപീല്‍ നല്‍കിയാല്‍ യൂറോപ്യന്‍ കമ്മീഷന്‍  എതിര്‍ത്ത് രംഗത്ത് വരുമെന്ന് റിപ്പോര്‍ട്ടുകള്‍. അയര്‍ലന്‍ഡ് ഇക്കാര്യത്തില്‍ വെച്ച് പുലര്‍ത്തുന്ന ധാരണയല്ല യൂറോപ്യന്‍ കമ്മീഷന് ഉള്ളതെന്നാണ് ഇക്കണോമിക്, ഫിനാന്‍ഷ്യല്‍ അഫയേഴ്സ് & ടാക്സാഷന്‍ കമ്മീഷണര്‍ പറയുന്നത്. ആപ്പിളിനോട് 13 ബില്യണ്‍ യൂറോയുടെ നികുതി തിരിച്ച് അടക്കാന്‍ യൂറോപ്യന്‍ കമ്മീഷന്‍ നിര്‍ദേശിച്ചതിന് എതിരെ അപീല്‍പോകാന്‍ തീരുമാനിച്ചതോടെ ധനകാര്യമന്ത്രി മൈക്കിള്‍ നൂനാണ് നേരെ ഒരു വിഭാഗം പ്രതിഷേധം ഉയര്‍ത്തുന്നുണ്ട്.

ആഴ്ച്ചാവസാനം ബ്രാടിസ്ലാവില്‍ ചേരുന്ന യൂറോപ്യന്‍ യൂണിയന്‍ ധനകാര്യമന്ത്രിമാരുടെ യോഗത്തില്‍ ഇതായിരിക്കും ഏറ്റവും വലിയ ചര്‍ച്ചാ വിഷയമെന്നും കരുതുന്നുണ്ട്. പൊതു ജനങ്ങളുടെ താത്പര്യമാണ് റൂളിങിലൂടെ പ്രകടമാക്കുന്നത്. സാമ്പത്തികമായ ജനങ്ങള്‍ ബുദ്ധിമുട്ടുമ്പോഴാണ് ആപിള്‍ നികുതി ഇളവ് നേടികൊണ്ടിരുന്നത്. ഏത് രീതിയിലാണ് ബഹുരാഷ്ട്ര കമ്പനികള്‍ക്ക് പ്രത്യേക കരാറുകളിലൂടെയും മറ്റും എങ്ങനെയാണ് നികുതി ഇളവ് ലഭിക്കുന്നത് എല്ലാവര്‍ക്കും ഇപ്പോഴും മനസിലാകാത്ത കാര്യമാണെന്നും യൂറോപ്യന്‍ യൂണിയന്‍ ടാക്സേഷന്‍ കമ്മീഷന്‍ കമ്മീഷന്‍ മോസ്കോവിസി പറയുന്നത്.

ഇത്തരത്തിലുള്ള നികുതി തട്ടിപുകള്‍ക്കെതിരെ പോരാടും. ജനങ്ങള്‍ അവരുടെ നികുതി നല്‍കുമ്പോഴാണ് ബഹുരാഷ്ട്ര കമ്പനികള്‍ അവരുടെ നികുതി വിഹിതം കുറച്ച് മാത്രം നല്‍കുന്നത് ശരിയല്ലെന്നും കമ്മീഷന്‍ പറയുന്നു.  കൂടുതല്‍ സുതാര്യമായ നികുതി സംവിധാനം നിലവില്‍ വരേണ്ടതാണ്.  നികുതികള്‍ അംഗരാജ്യങ്ങള്‍ക്കിടയില്‍ പാരസ്പര്യം വളര്‍ത്തുന്നതായിരിക്കണം. ഇത്തരമൊരു അനുരഞ്ജനത്തിന് അയര്‍ലന്‍ഡ് തയ്യാറായേക്കില്ല.  ഐറിഷ് സര്‍ക്കാരിന്‍റെ നിലപാട് സഹകരണ മനോഭാവത്തോടെയുള്ളതായി മാറുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറയുന്നു.

എസ്

Share this news

Leave a Reply

%d bloggers like this: