തിരഞ്ഞെടുപ്പ് ഉടനെയുണ്ടായാല്‍ കെന്നിയെ മാറ്റാന്‍ ആലോചിച്ച് ഫിനഗേല്‍

ഡബ്ലിന്‍: ഫിന ഗേല്‍ മന്ത്രിമാര്‍ പ്രധാനമന്ത്രി എന്‍ഡ കെന്നിയെ മാറ്റുന്നതിന് ആലോചന നടത്തുന്നു. സര്‍ക്കാര്‍ തകരുകയും തിര‍ഞ്ഞെടുപ്പ് നേരിടേണ്ടി വരികയും ചെയ്യുകയാണെങ്കില്‍ കെന്നിയ്ക്ക് പകരം പുതിയ നേതൃത്വത്തെ കൊണ്ട് വരാനാണ് ആലോചന. സ്വതന്ത്ര മന്ത്രിമാരുടെ പെരുമാറ്റം സര്‍ക്കാരിന്‍റെ ഭാവിയെകുറിച്ച് ആശങ്ക നല്‍കും വിധത്തിലുള്ളതാണ്. അടുത്ത തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ നയിക്കേണ്ടതില്ലെന്ന നിലപാടിനോട് കെന്നിക്കും യോജിപ്പാണുള്ളത്. പുതിയ പാര്‍ട്ടി ചട്ട പ്രകാരം ഓരോ അംഗത്തിന്‍റെ പുതിയ നേതാവിനെ തിരഞ്ഞെടുക്കാന്‍ വോട്ട് രേഖപ്പെടുത്താവുന്നതാണ്.

ഏതാനും ആഴ്ച്ച തന്നെ ഇത് മൂലം നേതാവിനെ കണ്ടെത്താന്‍ ആവശ്യമായി വരാവുന്നതാണ്. പെട്ടെന്നൊരു തിരഞ്ഞെടുപ്പുണ്ടായാല്‍ എങ്ങനെയാകും വേഗത്തില്‍ തീരുമാനം എടുക്കുകയെന്ന് ആലോചനയിലാണ് ഫിനഗേല്‍ വൃത്തങ്ങള്‍. പാര്‍ട്ടിയില്‍ നിന്ന് തന്നെ കെന്നിക്ക് വിമര്‍ശനം ഉണ്ട്. പൊതു തിരഞ്ഞെടുപ്പില്‍ ഫിനഗേലിന് ശക്തമായ തിരിച്ചടി നേരിടേണ്ടി വന്നിരുന്നു. കില്‍ഡയറില്‍ പാര്‍ട്ടി നേതൃത്വം യോഗം ചേരുന്നുണ്ട്.

എസ്

Share this news

Leave a Reply

%d bloggers like this: