ഫാസ്റ്റ് ഫുഡ് ഔട്ട് ലെറ്റില്‍ തോക്ക് കാട്ടി കവര്‍ച്ച

ഡബ്ലിന്‍: ഫാസ്റ്റ് ഫുഡ് ഔട്ട് ലെറ്റില്‍ ഇന്ന് അത് രാവിലെ ആയുധവുമായെത്തി കവര്‍ച്ച. സംഭവത്തിന് സാക്ഷിയായവരോട് വിവരം ധരിപ്പിക്കാന്‍ ഗാര്‍ഡ ആവശ്യപ്പെടുകയും ചെയ്തു. ആന്‍റ്റിം മേഖലയിലാണ് കവര്‍ച്ച നടന്നിരിക്കുന്നത്. പുലര്‍ച്ച 12.55ന് തോക്കുമായി എത്തുകയും ഭീഷണിപ്പെടുത്തുകയും ആയിരുന്നു. പണം കൊണ്ട് പോകുകയും ചെയ്തിട്ടുണ്ടെന്നാണ് വ്യക്തമായിരിക്കുന്നത്.

ക്രംലിന്‍ മില്‍ റോഡിലാണ് സംഭവം നടന്നിരിക്കുന്നത്. 101 എന്ന നമ്പറില്‍ വിളിച്ച് സാക്ഷികളുണ്ടെങ്കില്‍ വിവരം നല്‍കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. സ്വന്തം വിവരങ്ങള്‍ നല്‍കാന്‍ താത്പര്യമല്ലാത്തവര്‍ക്ക് ക്രൈംസ്റ്റോപര്‍ വഴി വിവരങ്ങള്‍ നല്‍കാം. 0800 555 111 നമ്പറിലാണ് വിളിക്കേണ്ടത്.

എസ്

Share this news

Leave a Reply

%d bloggers like this: