ഗാല്‍വേ സിറ്റിയില്‍ പുതിയ വീട് നിര്‍മാണത്തിന് വീണ്ടും സര്‍ക്കാര്‍ അനുമതി…

ഗാല്‍വേ സിറ്റിറ്റില്‍ പുതയി വീടുകള്‍ നിര്‍മിക്കുന്നതിന് സര്‍ക്കാര്‍ അനുമതി വീണ്ടും നല്‍കിത്തുടങ്ങി. 265 വീടുകള്‍  കൂടി നിര്‍മ്മിക്കുവാനുള്ള അനുമതിയാണ് സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക് ഓഫീസില്‍ നിന്നും ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്.

ഈ വര്‍ഷം ഏപ്രില്‍, ജൂണ്‍ മാസങ്ങളില്‍ 70 വീടുകള്‍ നിര്‍മിക്കുന്നതിനുള്ള അനുവാദം നേരത്തെ നല്‍കിയിരുന്നു എങ്കിലും  10 വീടുകളുടെ  നിര്‍മാണം മാത്രമാണ്  ഇപ്പോള്‍ നടന്നു കൊണ്ടിരുന്നത്. എന്നാല്‍ ബാക്കിയുള്ള 60 വീടുകളുടെ നിര്‍മാണത്തിനുള്ള പച്ചക്കൊടിയും ഇതോടൊപ്പം കാണിച്ചിരിക്കുകയാണ്.

കഴിഞ്ഞ വര്‍ഷാവസാനത്തില്‍ ഭവന നിര്‍മാണത്തില്‍ 1% വര്‍ദ്ധനവ് ഉണ്ടായതു പോലെ ഈ വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍  265 വീടുകളുടെ നിര്‍മാണത്തിന് ഉള്ള അനുമതി കൂടി  ലഭിച്ചതോടു കൂടെ രാജ്യത്തു ആകമാനം 31141 പുതിയ വീടുകള്‍ നിര്‍മിക്കുന്നതിന് ഉള്ള ധാരണയാണ് ഉണ്ടായിരിക്കുന്നത്.

Share this news

Leave a Reply

%d bloggers like this: