അന്‍ പോസ്റ്റ് സാമ്പത്തിക പ്രതിസന്ധിയിലേക്കെന്ന് സൂചന…പോസ്റ്റല്‍ ചാര്‍ജിനുള്ള നിയന്ത്രണം എടുത്ത് കളയുന്നതിന് ആവശ്യം

ഡബ്ലിന്‍: അന്‍ പോസ്റ്റ് സാമ്പത്തിക പ്രതിസന്ധിയിലേക്കെന്ന് സൂചന. സേവനം നല്‍കാന്‍ കഴിയുന്ന സാഹചര്യം ഇല്ലാതാവുകയാണെന്ന് മുന്നറിയിപ്പ് നല്‍കി കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് രംഗത്ത് വരികയും ചെയ്തു. നിലവിലെ പോസ്റ്റല്‍ ചാര്‍ജിന്മേല്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണം മാറ്റുന്നത് സംബന്ധിച്ച് ആലോചിക്കണമെന്ന് കോം റെഗിനോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. മെയില്‍ ഡെലിവറി സേവനം നല്‍കുന്നതിന് കമ്പനി നഷ്ടം സഹിക്കുകയാണ് നിലവില്‍ മെയില്‍ ശേഖരണത്തിനും വിതരണത്തിനും ചെലവ് കൂടുകയും വരുമാനം കുറയുകയുമാണ് നിലവില്‍ എന്നും ചൂണ്ടികാണിക്കുന്നു.

കഴിഞ്ഞ വര്‍ഷം 32.3മില്യണ്‍ യൂറോ ആയിരുന്നു നഷ്ടം. ഇക്കാര്യ.ത്തില്‍ അമിതമായ സമ്മര്‍ദം ചെലുത്തുകയല്ലെന്നും സിഇഒ വ്യക്തമാക്കുന്നു. നേരത്തെ നഷ്ടം മറ്റ് വരുമാനങ്ങളുമായി സംതുലനം ചെയ്ത് ഇല്ലാതാക്കുകയായിരുന്നു. എന്നിലിപ്പോള്‍ അതിനും സാധിക്കാത്ത വിധമാണ് നഷ്ടം. കമ്പനിയുടെ സാമ്പത്തിക സ്ഥിരതയെ ആണ് ഇത് ബാധിക്കുന്നത്. ലേബര്‍കോടതി ജീവനക്കാര്‍ക്ക് രണ്ടര ശതമാനം വേതന വര്‍ധനവ് നല്‍കാന്‍ പറഞ്ഞത് സാമ്പത്തിക ബുദ്ധിമുട്ടിന് വഴവിവെച്ചിട്ടുണ്ട്. 11.2മില്യണ്‍ ആണ് ഇതിനായി ചെലവാകുന്നത്.

2.3മില്യണ്‍ യൂറോ ആണ് ഇത് കൂടാതെ വരുന്ന അധിക ചെലവ്. ഈ വര്‍ഷം ആദ്യം മുതല്‍ ജീവനക്കാര്‍ക്ക് നല്‍കാന്‍ നിര്‍ദേശിച്ചിരിക്കുന്നത്. കഴിഞ്ഞരണ്ട് വര്‍ഷമായി മെയില്‍ സര്‍വീസിനും ആവശ്യക്കാര്‍ കുറഞ്ഞു.

എസ്

Share this news

Leave a Reply

%d bloggers like this: