അയര്‍ലണ്ടില്‍ പുതിയ അദ്ധ്യാപകര്‍ക്ക് കൂടുതല്‍ ശമ്പളം

അയര്‍ലണ്ട് സ്‌കൂളുകളില്‍ പുതുതായി നിയമിതരായ അദ്ധ്യാപകര്‍ക്ക് വാര്‍ഷിക ശമ്പളം 31,800 യൂറോ ആയി നിജപ്പെടുത്തി. എന്നാല്‍ ഐ. എന്‍.ടി.ഒ,  ടി.യു.ഐ യൂണിയനുകളില്‍ അംഗമായ അദ്ധ്യാപകര്‍ക്കാണ് ഈ പാക്കേജിന്റെ ആനുകൂല്യം ലഭിക്കുക.

ഈ സംഘടനകള്‍ ലാന്‍ഡ്സ്ഡൗണ്‍ റോഡ് കരാറില്‍ ഒപ്പു വെച്ചതാണ് അദ്ധ്യാപക ശമ്പള വര്‍ദ്ധനവിന് കാരണമായത്. മറ്റൊരു അദ്ധ്യാപക സംഘടനയായ എ.എഫ് . ടി .ഐ ഈ കരാറില്‍ ഒപ്പുവയ്ക്കാത്തതിനാല്‍, ഈ സംഘടനയിലെ അദ്ധ്യാപകര്‍ക്ക് ശമ്പള വര്‍ദ്ധനവ് ലഭ്യമല്ല.

വിദ്യാഭ്യാസ മന്ത്രി റിച്ചാര്‍ഡ് ബ്രൂട്ടനും, യൂണിയനുകളും പബ്ലിക് എക്‌സ്‌പെന്‍ഡിക്ച്വര്‍ മിനിസ്റ്റര്‍ പാസ്‌ക്കല്‍ ഡോണ്‍ഹോ യും തമ്മില്‍ നടത്തിയ ചര്‍ച്ചക്കൊടുവിലാണ് ഇക്കാര്യം ധാരണയായത്. പുതിയ അദ്ധ്യാപകര്‍ക്ക് വര്‍ഷംതോറും 2,00 യുറോ വരെ ശമ്പള വര്‍ദ്ധനവ് ഉണ്ടാകും.

ജനുവരി 2011 ന് മുന്‍പ് നിയമിതരായവര്‍ക്ക് പുതിയ ധാരണ പ്രകാരം തുടക്ക ശമ്പളമായി 32,009 യൂറോ ലഭിക്കും. നേരത്തെ ഇവര്‍ക്ക് ലഭിച്ചിരുന്നത് 31,213 യൂറോ ആയിരുന്നു. 2011 ജനുവരി ഒന്നിനും 2012 ഫെബ്രുവരിക്കും ഇടയില്‍ ജോലി ലഭിച്ചവര്‍ക്ക് 28,888 യൂറോയാണ് തുടക്ക ശമ്പളം. 2012 ഫെബ്രുവരി ഒന്നിന് ശേഷം നിയമം ലഭിച്ചവര്‍ക്ക് 31,805 യൂറോ ശമ്പളം ലഭിക്കും.

 

 

എ എം

Share this news

Leave a Reply

%d bloggers like this: