വരുമാനം കുറഞ്ഞവര്‍ക്ക് ബഡ്ജറ്റില്‍ നിന്ന് വന്‍ നേട്ടം പ്രതീക്ഷിക്കേണ്ടതില്ലെന്ന് സൂചന

ഡബ്ലിന്‍: വരുമാനം കുറഞ്ഞവര്‍ക്കും ഇടത്തരക്കാര്‍ക്കും അടുത്തമാസത്തെ ബഡ്ജറ്റില്‍ അ‍ഞ്ച് യൂറോയുടെ നേട്ടം ഉണ്ടാകാമെന്ന് വാര്‍ത്തകള്‍. ശക്തമായ നിയന്ത്രണം ആയിരിക്കും നികുതി വെട്ടികുറയ്ക്കുന്നതില്‍ ഉണ്ടാവുകയെന്നാണ് സൂചന. ബഡ്ജറ്റിന് രണ്ടാഴ്ച്ച മുമ്പ് മാത്രമായിരിക്കും ഇക്കാര്യത്തില്‍ വിവിധ വകുപ്പുകള്‍ തീരുമാനത്തില്‍ എത്തിയേക്കുക. യുഎസ് സി 0.5 ശതമാനം കുറച്ചേക്കുമെന്ന് പൊതുവെ കരുതുന്നുണ്ട്. എന്നാല്‍ ഇത് ഏത് വിഭാഗത്തിനാകുമെന്ന് ഉറപ്പിച്ചിട്ടില്ല. യുഎസ് സി കുറയ്ക്കുന്നത് ഒരു ശതമാനം മൂന്ന് ശതമാനം അ‍ഞ്ച് ശതമാനം എന്നിങ്ങനെ വിവിധ നിരക്കുകള്‍ പരിഗണിക്കുന്നുണ്ട്.

കുറഞ്ഞ വരുമാനക്കാരെ ലക്ഷ്യംവെച്ചായിരിക്കും നടപടികളെന്നാണ് പ്രതീക്ഷിക്കുന്നത്. അതേ സമയം ഇതിന്‍റെ ഗുണം 35000 യൂറോയെങ്കിലും വരുമാനമുള്ളവര്‍ക്ക് ആഴ്ച്ചയില്‍ മൂന്ന് യൂറോയോ അതില്‍ കൂടുതലോ 55000 യൂറോ വരുമാനമുള്ളവര്‍ക്ക് ആഴ്ച്ചയില്‍ അഞ്ച് യൂറോയോ അതില്‍ കൂടുതലോ മാത്രമായിരിക്കും നേട്ടമെന്ന നിലയില്‍ ലഭിക്കുക. സര്‍ക്കാര്‍ ഒരു ബില്യണ്‍ യൂറോയുടെ ചെലവഴിക്കലും നികുതി വെട്ടിചുരുക്കലും ആണ് ഉറപ്പ് പറഞ്ഞിരിക്കുന്നത്. ആരോഗ്യത്തിന് 666മില്യണ്‍ യൂറോ മാറ്റിവെയ്ക്കുമെന്നാണ് സൂചന. നികുതി വെട്ടിചുരുക്കല്‍ എന്ന നിലയില്‍ 334 മില്യണ്‍ യൂറോയുംആയിരിക്കും ബഡ്ജറ്റില്‍ ഉണ്ടാവുക.

ഒക്ടോബര്‍ 11നായിരിക്കും ബഡ്ജറ്റ് പ്രഖ്യാപിക്കുക. മൂപ്പത് മില്യണ്‍ യൂറോ ആണ് ആദ്യമായി വീട് വാങ്ങുന്നവരെ സഹായിക്കുന്നതിനായി വകയിരുത്തുകയെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇന്‍ഹെറിറ്റന്‍സ് ടാക്സിന് മാറ്റം ഉണ്ടാകും. പെന്‍ഷന്‍ വര്‍ധന, ചൈല്‍ഡ് കെയറിന് സബ്സിഡി എന്നിവയും പ്രതീക്ഷിക്കുന്നുണ്ട്. പെന്‍ഷന്‍ വര്‍ധന ഏതാനും വിഭാഗത്തില്‍ ഉറപ്പാണ്. ഫിനയ ഫാള്‍ പിന്തുണയ്ക്കുന്നതിനാല്‍ ഇത് നിര്‍ബന്ധമായും നടത്തേണ്ടി വരും. അതേ സമയം ചൈല്‍ഡ് കെയര്‍ വിഷയത്തില്‍ ധാരണയാവേണ്ടതുണ്ട്.

ഈ ആഴ്ച്ച മന്ത്രി സഭയില്‍ കൂടുതല്‍ ബഡ്ജറ്റ് ചര്‍ച്ച നടക്കും. കഴിഞ്ഞ ദിവസം അഭിപ്രായസര്‍വെ കൂടി പുറത്ത് വന്നതോടെ പാര്‍ട്ടികള്‍ കൂടുതല്‍ ജനപ്രിയമാകുന്നതിന് ബഡ്ജറ്റില്‍ വാദങ്ങള്‍ നിരത്താനുള്ള സാധ്യതയും തള്ളികളയാന്‍ കഴിയില്ല.

എസ്

Share this news

Leave a Reply

%d bloggers like this: