കള്ളന്മാരുടെ നാടായി കേരളം… കള്ളപ്പണ നിക്ഷേപം 1200 കോടി

സാക്ഷരതയില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന കേരളം കള്ളപ്പണക്കാരുടെ കാര്യത്തിലും ഒട്ടും പിന്നിലല്ലെന്ന് തെളിയിച്ചിരിക്കുകയാണ്. 1200 കോടി യുടെ കള്ളപ്പണമാണ് ആദായനികുതി വകുപ്പ് കണ്ടെത്തിയിരിക്കുന്നത്. അനധികൃത സ്വത്ത് ഈ മാസം അവസാനത്തിനകം വെളിപ്പെടുത്തണമെന്ന വാര്‍ത്ത വന്നതിനോടനുബന്ധിച്ചാണ് ആദായ നികുതി വകുപ്പിന്റെ ഈ പുതിയ വെളിപ്പെടുത്തല്‍.

ഈ വര്‍ഷത്തിലെ ആദ്യപാദത്തില്‍ 29 സ്ഥലങ്ങളില്‍ മാത്രം നടത്തിയ റെയ്ഡുകള്‍ പൂര്‍ത്തിയായപ്പോഴാണ് കള്ളപ്പണം 1200 കോടിയിലെത്തിയത്. പിടിച്ചെടുത്തതില്‍ 15.25 കോടി രുപ പണവും, 16 കോടി രൂപ വിലവരുന്ന സ്വര്‍ണ്ണവും മറ്റ് അനധികൃത സ്വത്തുക്കളുമാണ്.

ഈ മാസം 30 വരെയാണ് കള്ളപ്പണം വെളിപ്പെടുത്തുന്നതിനുള്ള സമയം കൊടുത്തിരിക്കുന്നത്. 1000 കോടി രൂപയുടെ കള്ളപ്പണം ഇതുവരെ വെളിപ്പെടുത്തിയിട്ടുണ്ട്. സമയം തീരാറായതോടെ ഇനിയും പലരും ആദായ വകുപ്പിനെ സമീപിക്കുമെന്നാണ് പ്രതീക്ഷ. ഈ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയും വേണ്ടെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ കര്‍ശന നിര്‍ദ്ദേശം. ഇതുവരെ 7 ലക്ഷം പേര്‍ക്ക് നോട്ടീസ് അയച്ചിട്ടുണ്ട്. കഴിഞ്ഞ ജൂണ്‍ മാസം മുതലാണ് കള്ളപ്പണം വെളിപ്പെടുത്താനുള്ള അവസരം ആദായ നികുതി വകുപ്പ് നല്‍കിയിരുന്നത്. കള്ളപ്പണം വെളിപ്പെടുത്തുന്നവര്‍ക്ക് മൊത്തം ആസ്ഥിയുടെ 45 ശതമാനം നികുതി അടച്ചാല്‍ തുടര്‍ നടപടികളില്‍ നിന്നും ഒഴിവാകാം.

 

 

എ എം

Share this news

Leave a Reply

%d bloggers like this: