യു. എസ് തിരഞ്ഞെടുപ്പ് ഫലം പ്രവചിച്ച് പ്രൊഫ. അലന്‍ ലിച്ച്മാന്‍

ന്യുയോര്‍ക്ക് : യു. എസ് തിരഞ്ഞെടുപ്പ് അങ്കം മുറുകി കൊണ്ടിരിക്കുന്നു. ലോകം ഉറ്റുനോക്കുന്ന തിരഞ്ഞെടുപ്പ് ഫലം നവംബര്‍ എട്ടാം തീയ്യതിയാണ് അറിയാന്‍ കഴിയുക . ലോക രാഷ്ട്രങ്ങളിലെ പ്രധാന ശക്തിയായ അമേരിക്കയുടെ തലപ്പത്ത് ബറാക്ക് ഒബാമയ്ക്ക് ശേഷം ആരായിരിക്കും എത്തുക ? ജനങ്ങള്‍ ആകാംക്ഷയിലാണ്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപും ഡെമോക്രാറ്റിക് നേതാവായ ഹിലരി ക്ലിന്റണും തമ്മിലാണ് മത്സരം.

അതേസമയം ഇലക്ഷന് ഏതാനും നാളുകള്‍ മാത്രം ഉള്ളപ്പോള്‍ തിരഞ്ഞെടുപ്പ് ഫലം പ്രവചിച്ച് വാര്‍ത്താ മാധ്യമങ്ങളില്‍ ഇടം നേടിയിരിക്കുകയാണ് പ്രൊഫ. അലന്‍ ലിച്ച്മാന്‍. അദ്ദേഹത്തിന്റെ പ്രവചനത്തില്‍ ഡൊണാള്‍ഡ് ട്രംപ് ആയിരിക്കും അമേരിക്കയുടെ 45-ാം പ്രസിഡണ്ട് ആകുന്നത്. സംഗതി സത്യമാണോ എന്ന് സംശയിക്കാന്‍ വരട്ടെ , 1984 മുതലുള്ള അമേരിക്കന്‍ പ്രസിഡന്റുമാരെ കൃത്യമായി പ്രവചിച്ചിട്ടുള്ള ആളാണ് ലീച്ച്മാന്‍.

ജനസംഖ്യാപരമായ കണക്കെടുപ്പുകളും സ്വന്തം രാഷ്ട്രീയ അഭിപ്രായങ്ങളും അദ്ദേഹം ഇതിനായി ഉപയോഗിക്കാറില്ല. മറിച്ച് താന്‍ തയ്യാറാക്കിയ 13 ചോദ്യങ്ങള്‍ക്ക് ശരിയോ, തെറ്റോ എന്ന് ഉത്തരം നല്‍കുന്നതിലൂടെ ആരായിരിക്കും അടുത്ത പ്രസിഡന്റ് എന്ന് കണ്ടെത്താവുന്നതാണ്. ‘വൈറ്റ് ഹൗസിലേക്കുള്ള താക്കോല്‍’ എന്നാണ് ലിച്ച്മാന്‍ ഇതിനെ വിശേഷിപ്പിക്കുന്നത്.

1960 മുതല്‍ 1980 വരെയുള്ള തിരഞ്ഞെടുപ്പുകളെ നിരീക്ഷിച്ചാണ് അദ്ദേഹം ആദ്യമായി ഈ ചോദ്യങ്ങള്‍ തയ്യാറാക്കുന്നത്. 1984 ല്‍ റൊണാള്‍ഡ് റീഗന്‍ അമേരിക്കന്‍ പ്രസിഡന്റാകുമെന്ന പ്രവചനം നടത്തി വിജയിച്ചു. തുടര്‍ന്ന് നടന്ന എല്ലാ തിരഞ്ഞെടുപ്പുകളിലും ലീച്ച്മാന്റെ പ്രവചനം തെറ്റിയില്ല. ‘പ്രെഡിറ്റിങ് ദി നെക്സ്റ്റ് പ്രസിഡന്റ്’ എന്ന തന്റെ പുസ്തകത്തില്‍ പ്രവചനത്തിനുപയോഗിക്കുന്ന മാനദണ്ഡങ്ങളെക്കുറിച്ച് അദ്ദേഹം സൂചിപ്പിക്കുന്നുണ്ട്.

13 പ്രസ്ഥാവനകളാണ് തിരഞ്ഞെടുപ്പ് പ്രവചനം നടത്താന്‍ ലിച്ച്മാന്‍ ഉപയോഗിക്കുന്നത് . ഇതില്‍ പാര്‍ട്ടികളുടെ പ്രധാന തീരുമാനങ്ങള്‍, മത്സരം, ഭരണം, മൂന്നാമത്തെ പാര്‍ട്ടി, ഹ്രസ്വകാല സാമ്പത്തിക ഘടന, ദീര്‍ഘകാല സാമ്പത്തിക ഘടന, ഭരണ നയത്തിനുണ്ടാകുന്ന മാറ്റങ്ങള്‍, സാമൂഹിക അരാജകത്വം, അഴിമതി, സേനാ തകര്‍ച്ച, പട്ടാള വിജയങ്ങള്‍, ഭരണത്തിലെ വ്യക്തി പ്രഭാവം, വെല്ലുവിളികളുടെ സ്വഭാവം എന്നീ ഘടകങ്ങളെ ആശ്രയിച്ചാണ് വിജയ സാധ്യത കല്പിക്കുന്നത്. ആകെയുള്ള 13 എണ്ണത്തില്‍ ആറോ അതില്‍ കുടുതലോ പ്രസ്ഥാവനകള്‍ക്ക് ശരി എന്ന ഉത്തരം ലഭിക്കുന്ന ആള്‍ പ്രസിഡന്റ് പദവിയില്‍ എത്തിച്ചെരുകയും നാലോ അതില്‍ കുടുതലോ വര്‍ഷം ഭരിക്കുകയും ചെയ്യും.

അലന്‍ ലിച്ച്മാന്റെ പ്രവചന പ്രകാരം ഡൊണാള്‍ഡ് ട്രംപ് അധികാരത്തിലെത്താനാണ് സാധ്യത. ശാസ്ത്രീയ അടിത്തറയോടുകൂടെയാണ് പ്രവചനം നടത്തുന്നതെന്നാണ് അദ്ദേഹത്തിന്റെ വാദം. അമേരിക്കന്‍ യൂണിവേഴ്സിറ്റിയില്‍ ഹിസ്റ്ററി വിഭാഗം പ്രൊഫസറാണ് ലിച്ച്മാന്‍ . ഏതായാലും ഇദ്ദേഹത്തിന്റെ പ്രവചനം ശരിയാകുമോ എന്ന് കാത്തിരുന്ന് കാണാം.

 

 

എ എം

Share this news

Leave a Reply

%d bloggers like this: