മാനുകള്‍ക്ക് അപകടമുണ്ടാകുന്നു; ഡ്രൈവര്‍മാരോട് ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശം

മാനുകളുടെ ബ്രീഡിംഗ് കാലം സുരക്ഷിതമാക്കാന്‍ റോഡുകളിലൂടെ വാഹനമോടിക്കുന്നവര്‍ ശ്രദ്ധിക്കണമെന്ന് അധികൃതരുടെ നിര്‍ദ്ദേശം. ഡ്രൈവര്‍മാരുടെ അശ്രദ്ധമൂലം ഓരോ വര്‍ഷവും അനേക വന്യ മൃഗങ്ങള്‍ അയര്‍ലണ്ടില്‍ ചത്ത് ഒടുങ്ങുന്നുണ്ട്. അതിനാല്‍ പുലര്‍ച്ചയിലും രാത്രിയിലും വാഹനം ഓടിക്കുന്നവര്‍ പ്രത്യേകം സൂക്ഷിക്കണമെന്നാണ് അറിയിപ്പ്. നാഷണല്‍ പാര്‍ക്ക്, വൈല്‍ഡ് ലൈഫ് സാന്‍ച്വറി, മായോ കൗണ്ടി കൗണ്‍സില്‍ എന്നിവര്‍ സംയുക്തമായി നടത്തുന്ന ഡീര്‍ അവയര്‍നെസ് ക്യാംപെയ്ന്റെ ഭാഗമായാണ് ഈ നടപടി.

വാഹനം ഓടിക്കുന്നവരുടെ അശ്രദ്ധമൂലം വൈകുന്നേരങ്ങളില്‍ വന്യജീവികളെ വാഹനം ഇടിച്ചുണ്ടാകുന്ന അപകടങ്ങള്‍ പതിവായതിനെ തുടര്‍ന്നാണ് കര്‍ശനനിര്‍ദ്ദേശം നല്‍കിയത്. നാഷണല്‍ പാര്‍ക്ക്, വൈല്‍ഡ് ലൈഫ് സാന്‍ച്വറി എന്നി പ്രദേശങ്ങളിലൂടെ സഞ്ചരിക്കുന്നവര്‍ വാഹനത്തിന് ലൈറ്റ്, ഹോണ്‍ ഇവ പ്രവര്‍ത്തന ക്ഷമമാണെന്ന് ഉറപ്പ് വരുത്തുക., വേഗത കുറച്ച് മാത്രമേ ഈ സ്ഥലങ്ങളിലൂടെ കടന്ന് പോകാന്‍ പാടുള്ളു.
എ എം

Share this news

Leave a Reply

%d bloggers like this: