ഇന്ത്യന്‍ സഞ്ചാരികള്‍ക്കായി വാതില്‍ തുറന്ന് അയര്‍ലണ്ട്

ഡബ്ലിന്‍ : ടുറിസം വികസനത്തിന്റെ ഭാഗമായി ടുറിസം അയര്‍ലണ്ട് ഇന്ത്യ, യു എ. ഇ എന്നിവിടങ്ങളില്‍ നിന്നും വിദേശ സഞ്ചാരികളെ ക്ഷണിക്കുന്നു. അയര്‍ലണ്ട് ടുറിസം ഡിപ്പാര്‍ട്ട്‌മെന്റും മറ്റ് പ്രധാനപ്പെട്ട 8 ടുറിസം ഓപ്പറേറ്റര്‍മാരും ഇതിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി കഴിഞ്ഞു. കഴിഞ്ഞ വര്ഷം ഏകദേശം 90,000 സഞ്ചാരികളാണ് ഈ രാജ്യങ്ങളില്‍ നിന്നും അയര്‍ലണ്ട് സന്ദര്‍ശിച്ചത്.

ഇന്ത്യന്‍ നിന്നുള്ള സഞ്ചാരികളെ ആകര്‍ഷിക്കാന്‍ പ്രത്യേക പ്രൊമോഷണല്‍ പ്രോഗ്രാമുകള്‍ തുടങ്ങിയതായി അധികൃതര്‍ അറിയിച്ചു. 2017 നെ ലക്ഷ്യം വെച്ചിട്ടുള്ള പദ്ധതികള്‍ക്ക് ഈ ആഴ്ച തുടക്കമാകും. കൂടുതല്‍ ഇന്ത്യന്‍ സഞ്ചാരികളെ അയര്‍ലണ്ടില്‍ എത്തിക്കുകയാണ് ഉദ്ദേശം. ഇതിനായി 300 റോളം ട്രാവല്‍ ഏജന്റ്‌റ്മാരെയും ടുര്‍ ഓപ്പറേറ്റര്‍മാരെയും ദുബായ്, അബുദാബി, മുംബൈ, ന്യു ഡല്‍ഹി എന്നിവിടങ്ങളില്‍ നിയോഗിക്കും.

മീഡിയയിലൂടെയും, ബ്ലോഗുകളിലൂടെയും ഐറിഷ് ടുര്‍ കമ്പനികളുടെ പ്രൊമോഷനുകള്‍ നടത്തനും പദ്ധതിയുണ്ട്. ഇന്ത്യയിലെയും യു.എ ഇ ലേയും ട്രാവല്‍ പ്രൊഫഷനലുകളുമായി ബന്ധപ്പെട്ട് അയര്‍ലണ്ട് ടുറിസത്തെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള നടപടികളും അയര്‍ലണ്ട് ടുറിസം ഡിപ്പാര്‍ട്ട്‌മെന്റ് സ്വികരിക്കും.

 

എ എം

Share this news

Leave a Reply

%d bloggers like this: