പാക് വിരുദ്ധ തരംഗവുമായി അതിര്‍ത്തിയില്‍ ജനങ്ങള്‍ തെരുവിലിറങ്ങി

പാക് അധിനിവേശ കാശ്മീരിലെ ജനങ്ങള്‍ പാകിസ്ഥാന്റെ ഭീകര പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കണമെന്ന ആവശ്യവുമായി തെരുവിലിറങ്ങി. ഇന്ത്യ പാക് അതിര്‍ത്തി ഗ്രാമങ്ങളായ മുസാഫറാബാദ്, കോടിലി, ചിനാരി, മിര്‍പുര്‍, ഗില്‍ജിത്ത് മേഖലകളിലെ ജനങ്ങളാണ് പാക് വിരുദ്ധ മുദ്രാവാക്യങ്ങളുമായി തെരുവിലിറങ്ങിയത്.

ഇന്ത്യക്കെതിരായ ഒളിയുദ്ധത്തിന് പാക് ചാരസംഘടനയായ ഐ എസ് ഐ തങ്ങളുടെ മേഖലയെ ഉപയോഗിക്കുകയാണെന്നാണ് ജനങ്ങളുടെ പരാതി. ഭീകരന്മാര്‍ ഇവരെ ഉപദ്രവിക്കുകയും കൊള്ളയടിക്കുകയും ചെയ്യുന്നു. ഐ എസ് ഐ യ്‌ക്കെതിരെ പരസ്യ നിലപാട് എടുത്ത പി ഒ കെ നേതാവ് ആരിഫ് ഷാഹിദ് 2013 ല്‍ വെടിയേറ്റ് മരിച്ചിരുന്നു. ഇതിന് ഉത്തരവാദികളായവരെ കണ്ടെത്തണമെന്നും ജനങ്ങള്‍ ആവശ്യപ്പെട്ടു.

നിരോധിത സംഘടനകളെ പിന്തുണയ്ക്കരുതെന്നും ഭീകര പ്രവര്‍ത്തനങ്ങള്‍ തടയുന്നതില്‍ പരാജയപ്പെട്ടാല്‍ ആഗോളതലത്തില്‍ പാകിസ്ഥാന്‍ ഒറ്റപ്പെടുമെന്നും പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് പട്ടാള നേതൃത്വത്തതിന് മുന്നറിയിപ്പ് നല്‍കി. അതേസമയം ഭീകരരില്‍ നിന്ന് എന്തെങ്കിലും പ്രകോപനമുണ്ടായാല്‍ ശക്തമായ തിരിച്ചടി നല്‍കാന്‍ ഇന്ത്യന്‍ സേനയ്ക്ക് നിര്‍ദ്ദേശം നല്‍കിയതായി ഇന്ത്യന്‍ പ്രധിരോധ മന്ത്രി മനോഹര്‍ പരീക്കര്‍ അറിയിച്ചു. നമ്മുടെ ജീവന്‍ നഷ്ടപ്പെടുത്തുന്നതിലും നല്ലത് ശത്രുവിനെ വധിക്കുന്നതാണ്. ഇന്ത്യന്‍ ജനതയ്ക്ക് നമ്മുടെ സേനയില്‍ പൂര്‍ണ്ണ വിശ്വാസമുണ്ട്. പരീക്കര്‍ കൂട്ടിച്ചേര്‍ത്തു.

 
എ എം

Share this news

Leave a Reply

%d bloggers like this: