മാത്യു കൊടുങ്കാറ്റ് – ഫ്‌ലോറിഡയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

വാഷിംഗ്ടണ്‍ : വന്‍ നാശം വിതച്ച് മാത്യു കൊടുങ്കാറ്റ് ഫ്‌ലോറിഡയില്‍ ആഞ്ഞടിക്കുന്നു. ഇതുവരെ 300 ലധികം പേരുടെ ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ട്. ഇതില്‍ കുടുതലും ഹെയ്തിയില്‍ നിന്നുള്ളവരാണ്. മരണ നിരക്ക് ഇനിയും വര്‍ദ്ധിക്കാന്‍ ഇടയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. വ്യഴാഴ്ച രാത്രി മുതലാണ് കാറ്റ് ആഞ്ഞടിക്കാന്‍ തുടങ്ങിയത്. ദുരിത ബാധിത പ്രദേശങ്ങളില്‍ യു എസ് പ്രസിഡന്റ് ബറാക്ക് ഒബാമ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

യു .എസ് കാലാവസ്ഥ നിരീക്ഷകരുടെ നിരീക്ഷണങ്ങള്‍ പ്രകാരം തെക്ക് പടിഞ്ഞാറന്‍ തീരപ്രദേശങ്ങളായ ജോര്‍ജിയ, സൗത്ത് കരോലിന, ഫ്‌ലോറിഡ, എന്നി പ്രദേശങ്ങളില്‍ വരുന്ന മണിക്കൂറുകളില്‍ കൊടുങ്കാറ്റ് ആഞ്ഞടിക്കാന്‍ സാദ്ധ്യതയുണ്ട്. പ്രശ്‌ന ബാധിത പ്രദേശങ്ങളില്‍ നിന്ന് ഇതുവരെ 20 ലക്ഷം പേരെ മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്. ഫ്‌ലോറിഡയില്‍ മുന്‍കരുതലായി ആഹാര സാധനങ്ങളും, അവശ്യ വസ്തുക്കളും ശേഖരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

കൊടുങ്കാറ്റ് ആഞ്ഞടിച്ച പ്രദേശങ്ങള്‍ കുറെകാലത്തേക്ക് മനുഷ്യ വാസയോഗ്യമല്ലാതാകുമെന്ന് യു. എസ് കാലാവസ്ഥ വകുപ്പ് അറിയിച്ചു. മണിക്കൂറില്‍ 190 കി. മി വേഗതയിലാണ് ഇപ്പോള്‍ കാറ്റ് വീശിക്കൊണ്ടിരിക്കുന്നത്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ യു .എസ് ഒന്‍പത് ഹെലികോപ്റ്ററുകളും 100 പട്ടാളക്കാരെയും ഹെയ്തിയിലേക്ക് അയച്ചു.

80 ശതമാനം ജനങ്ങള്‍ക്കും വീടുകള്‍ നഷ്ടമായതായാണ് കണക്ക്. 11,000 പേരെ താത്കാലിക അഭയ കേന്ദ്രങ്ങളില്‍ താമസിപ്പിച്ചു
എ എം

Share this news

Leave a Reply

%d bloggers like this: