ഇന്ത്യ പാക് അതിര്‍ത്തി ഇസ്രായേല്‍ മോഡല്‍ മതില്‍ കെട്ടി അടയ്ക്കും

ഇന്ത്യ-പാക് രാജ്യാന്തര അതിര്‍ത്തി പൂര്‍ണ്ണമായും അടയ്ക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് അറിയിച്ചു. 2018 നകം തീരുമാനം പൂര്‍ണ്ണമായും നടപ്പാക്കും. അതിര്‍ത്തി സംസ്ഥാനങ്ങളെ ഉള്‍പ്പെടുത്തി ബോര്‍ഡര്‍ സെക്യുരിറ്റി ഗ്രിഡ് സ്ഥാപിക്കാനും പദ്ധതിയുണ്ട്. അതിര്‍ത്തി സംസ്ഥാനങ്ങളായ ജമ്മു & കാശ്മീര്‍, പഞ്ചാബ്, രാജസ്ഥാന്‍, ഗുജറാത്ത്, എന്നിവിടങ്ങളിലെ മുഖ്യമന്ത്രിമാരുമായും ആഭ്യന്തര മന്ത്രിമാരുമായും നടത്തിയ ചര്‍ച്ചയിലാണ് ഈ നിര്‍ണ്ണായക തീരുമാനം ഉണ്ടായത്.

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള അതിര്‍ത്തിയില്‍ 255 കി. മി തുറന്നു കിടക്കുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. ഭൂമി ശാസ്ത്രപരമായ പ്രത്യേകതകള്‍ കൊണ്ടാണ് ഇതാണ് ഭാഗം അടയ്ക്കാന്‍ കഴിയാത്തത്. ഇവിടെ ഇസ്രായേല്‍ മോഡല്‍ മതില്‍ കെട്ടി അതിര്‍ത്തി അടയ്ക്കുന്നതിന്റെ സാധ്യതകളാണ് പരിശോധിക്കുന്നത്. പദ്ധതി നടപ്പിലായാല്‍ വലിയ രീതിയിലുള്ള നുഴഞ്ഞു കയറ്റം തടയാനാകും.

ഉറി ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന് വിള്ളല്‍ വന്നതിനെ തുടര്‍ന്നാണ് അതിര്‍ത്തി പൂര്‍ണ്ണമായും അടയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. മൊത്തം 2,300 കി.മി നീളമുള്ള അതിര്‍ത്തി അടയ്ക്കാനാണ് പദ്ധതി. ചതുപ്പ് പ്രദേശങ്ങള്‍ നിറഞ്ഞ സ്ഥലങ്ങളില്‍ ലേസര്‍, ക്യാമറ തുടങ്ങിയ ആധുനിക സംവിധാനങ്ങള്‍ ഉപയോഗിക്കാനും ആലോചിക്കുന്നു.

എത്രയും വേഗം അതിര്‍ത്തി അടച്ച് സുരക്ഷ ശക്തമാക്കാനാണ് ഇന്ത്യന്‍ ഗവണ്‍മെന്റിന്റെ തീരുമാനം. അതിര്‍ത്തിയിലൂടെ നുഴഞ്ഞു കയറുന്ന ഭീകരര്‍ സംസ്ഥാനങ്ങളിലെ വിമാനത്തതാവളം ഉള്‍പ്പടെ ലക്ഷ്യം വയ്ക്കുന്നുവെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഉണ്ട്.

 

 

എ എം

Share this news

Leave a Reply

%d bloggers like this: