മനുഷ്യക്കടത്തിനെതിരെ അയര്‍ലണ്ടില്‍ പ്രചാരണ പരിപാടി ആരംഭിച്ചു.

ബെല്ലിന്‍സോള്‍: മനുഷ്യക്കടത്തിനെതിരെ ഐറിഷ് ജനങ്ങളെ ബോധവത്കരിക്കാന്‍ വിമണ്‍ ഓര്‍ഗനൈസേഷനായ ‘സോറോപ്ട്ടമിസ്റ്റ് ഇന്റര്‍നാഷണല്‍’ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി പൊതു ജനാഭിപ്രായം തേടി പൊതു സര്‍വ്വേയും നടത്തി. ഗാര്‍ഹിക അഭിമത്വം, നിര്‍ബന്ധിത കുറ്റകൃത്യങ്ങള്‍ക്ക് പ്രേരിപ്പിക്കുക, ലൈംഗീക ചൂഷണം എന്നിവയെ ചെറുത്തു തോല്‍പ്പിക്കാനാണ് പരിപാടി സംഘടിപ്പിച്ചത്.

മനുഷ്യക്കടത്തിനെതിരെ ജസ്റ്റിസ് മിനിസ്റ്റര്‍ ഫ്രാന്‍സാസ് ഫിറ്റസ് ജെറാള്‍ഡിന്റെ നേതൃത്വത്തില്‍ നടന്ന പദ്ധതിയുടെ ഭാഗമായാണ് വുമണ്‍ ഓര്‍ഗനൈസേഷന്റെ പരിപാടി. ഓര്‍ഗനൈസേഷന്‍ പ്രസിഡന്റ് മേരി കോര്‍ട്ടണി; മനുഷ്യക്കടത്തിനെതിരെ ജനങ്ങളെ ബോധവത്കരിക്കേണ്ടതിന്റെ ആവശ്യകത എടുത്തു പറഞ്ഞു. അയര്‍ലണ്ടിലേക്ക് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും മനുഷ്യക്കടത്തു നടക്കുന്നതായി കഴിഞ്ഞ ദിവസങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത് കൂടാതെ രാജ്യത്തിനകത്തും ഇത് നടക്കുന്നു എന്നും റിപ്പോര്‍ട്ട് ഉണ്ട്.

എ എം

Share this news

Leave a Reply

%d bloggers like this: