ചെറി ഓര്‍ച്ചാര്‍ഡ്: ഡബ്ലിനിലെ മോഷണ കേന്ദ്രം പേടി സ്വപ്നമാകുന്നു

ഡബ്ലിന്‍: അയര്‍ലണ്ടിലെ വിവിധ സ്ഥലങ്ങളില്‍ നിന്നും മോഷ്ടിച്ചെടുക്കുന്ന കാറുകള്‍ ബാലിമോന്‍ഡിലുള്ള ചെറി ഓര്‍ച്ചാര്‍ഡ് എസ്റ്റേറ്റില്‍ നിന്നും കണ്ടെത്തുന്നത് ദുരൂഹത ഉയര്‍ത്തുന്നു. തട്ടിയെടുത്ത കാറുകള്‍ പോളിഷ് ചെയ്തു വന്‍ വിലയ്ക്ക് മോഷണ സംഘം തന്നെ വില്‍ക്കുകയാണ്. ചെറിയ കാറുകള്‍ മുതല്‍ ലക്ഷ്വറി കാറുകള്‍ വരെ ചൂടപ്പം പോലെ ഇവിടെ നിന്നും വില്‍ക്കുന്നുണ്ടെന്നു ഗാര്‍ഡ പറയുന്നു. ഓരോ ആഴ്ചയും ആസൂത്രിത ഓപ്പറേഷനിലൂടെ പിടിച്ചെടുക്കുന്നത് 25-ല്‍ കൂടുതല്‍ കാറുകളാണ്.

റെയ്ഡിനെത്തുന്ന ഗാഡാക്ക് അക്രമ ഭീഷണിയും ഇവിടെ നിന്നും നേരിടേണ്ടി വരുന്നുണ്ട്. ജീവന്‍ പണയം വച്ച് നടത്തുന്ന ശ്രമങ്ങളില്‍ ലഴിക്കുന്നതു നിരവധി വാഹനങ്ങളാണ്. മോഷ്ടാക്കളുടെ മദ്യവും, മയക്കു മരുന്ന് ബന്ധവും പ്രശ്‌നം രൂക്ഷമാക്കുന്നു. മോഷ്ടാക്കള്‍ ഏതു തരത്തിലുള്ള അക്രമത്തിനും മുതിരുകയാണ്.

അക്രമികളെ ചെറുത്ത് തോല്‍പ്പിച്ചു നിരവധി പ്രതികളെ കീഴടക്കാന്‍ കഴിഞ്ഞത് ആശാവഹമാണെന്നു ഗാര്‍ഡ വെളിപ്പെടുത്തി. നിരന്തരമായ ശ്രമ ഫലമായി ഇവിടെ പ്രശ്‌നം ഒരു പരിധി വരെ കുറച്ചു കൊണ്ട് വരന്‍ ഗാര്‍ഡയ്ക്ക് കഴിയുന്നുണ്ട്. നഗരത്തിലും മറ്റുമുണ്ടാകുന്ന കൊലപാതക കേസുകളിലെ പലരും ചെറി ഓര്‍ച്ചാര്‍ഡിലുള്ളവരാണ്. മദ്യവും, മയക്കുമരുന്നും, കൊലപാതകങ്ങളും വരെ ഇവര്‍ക്ക് ബന്ധമുള്ളതാണെന്നു കണ്ടെത്തിയിട്ടുണ്ട്. അക്രമികളെ തുരത്തുന്നതിലൂടെ ഡബ്ലിനിലേയും സ്ഥിതി ഗതികള്‍ ശാന്തമാക്കാനുള്ള ഒരുക്കത്തിലാണ് ഗാര്‍ഡ.

എ എം

Share this news

Leave a Reply

%d bloggers like this: