വിമാനത്തിനുള്ളില്‍ പാമ്പ് ; പരിഭ്രാന്തരായി യാത്രക്കാര്‍

മെക്‌സിക്കോ : റ്റോറിയോണില്‍ നിന്നും മെക്‌സിക്കോ സിറ്റിയിലേക്ക് പോവുകയായിരുന്ന എയര്‍മെക്‌സിക്കന്‍ വിമാനത്തിനുള്ളില്‍ യാത്രക്കിടയില്‍ പാമ്പിനെ കണ്ട് യാത്രക്കാര്‍ പരിഭ്രാന്തരായി. പലരും ബോധം കേട്ടു. ക്യാബിനു മുകളിലൂടെ ഇഴഞ്ഞ് നീങ്ങുന്ന പാമ്പിനെ കണ്ട് യാത്രക്കാര്‍ നിലവിളിച്ചു. ഏന്നാല്‍ യാത്രക്കാരുടെയും വിമാനജീവനക്കാരുടെയും സന്ദര്‍ഭോചിതമായ ഇടപെടല്‍ മൂലം ആര്‍ക്കും പാമ്പിന്റെ കടിയേല്‍ക്കാതെ രക്ഷപ്പെട്ടു.

ക്യാബിനില്‍ തുങ്ങി കിടന്ന പാമ്പ് ഏത് നിമിഷവും താഴെ വീഴാമെന്ന സ്ഥിതിയിലായിരുന്നു. ഇത് കണ്ട് യാത്രക്കാരില്‍ ചിലര്‍ പരിഭ്രമിച്ചെങ്കിലും സമയോചിതമായി മറ്റ് യാത്രക്കാര്‍ ഇടപെട്ടതിനാലാണ് വന്‍ ദുരന്തം ഒഴിവായത്. വിവരം ഉടന്‍ പൈലറ്റിനെ അറിയിക്കുകയും 10 മിനിറ്റിനുള്ളില്‍ തന്നെ വിമാനം അടിയന്തിരമായി തിരിച്ചിറക്കുകയും ചെയ്തു. ഉടന്‍ തന്നെ യാത്രക്കാരെ സുരക്ഷിതമായി മാറ്റിയ ശേഷം വനം വകുപ്പ് ഉദോഗസ്ഥരെത്തി പാമ്പിനെ പിടികൂടി. പാമ്പ് എങ്ങനെ വിമാനത്തിനുള്ളില്‍ കടന്നു കൂടി എന്നറിയാന്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്ന് എയര്‍മെക്‌സിക്കൊ അധികൃതര്‍ അറിയിച്ചു.

 

എ എം

Share this news

Leave a Reply

%d bloggers like this: