അന്തരീക്ഷ മലിനീകരണം അയര്‍ലണ്ടില്‍ കൂടുതല്‍ മരണത്തിനു ഇടയാക്കുന്നതായി പുതിയ പഠനം

ഡബ്ലിന്‍: പരിസ്ഥിതി സംരക്ഷണ വകുപ്പിന്റെ (EPA) കണക്കനുസരിച്ചു അയര്‍ലണ്ടിലെ ജനങ്ങളില്‍ വളരെ നേരത്തെ തന്നെ മരണം സംഭവിക്കുന്നതായി റിപ്പാര്‍ട്ട്. കാലാവസ്ഥ വ്യതിയാനം ഈ ദ്വീപ് സമൂഹത്തില്‍ പരുക്ക് ഏല്‍പ്പിക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. വായു മലിനീകരണത്തിലൂടെ 1200 പേര്‍ക്ക് പ്രായമാകാതെ തന്നെ ജീവഹാനി സംഭവിച്ചതായാണ് പഠനങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

വാഹനങ്ങളില്‍ നിന്നും വമിക്കുന്ന വാതകങ്ങള്‍, ഇന്ധനം കത്തുന്നതിലൂടെയുള്ള മലിനീകരണം, പുകവലിയുടെ ഉപയോഗം എന്നിവയും വായു മലിനീകരണത്തിന്റെ തീവ്രത ഉയര്‍ത്തുന്നതായി പരിസ്ഥിതി വകുപ്പ് റിപ്പോര്‍ട്ട് ചെയ്തു. അയര്‍ലണ്ടില്‍, ശ്വസിക്കുന്ന വായുവിന്റെ ഗുണമേന്മ ഉയര്‍ത്താനുള്ള പദ്ധതികളും ആസൂത്രണം ചെയ്യുന്നുണ്ട്.

യൂറോപ്പിലെ മറ്റു രാജ്യങ്ങളെ അപേക്ഷിച്ചു ജല മലിനീകരണം കുറവായ അയര്‍ലന്‍ഡ് കുടിവെള്ളത്തിന്റെ ഗുണമേന്മ മികച്ചതായി ഉയര്‍ത്തുന്നുണ്ട്. അതുപോലെ വായു മലിനീകരണത്തിനും തടയിടണമെന്നു ഇ.പി.എ ഡയറക്റ്റര്‍ ജനറല്‍ ലോറ ബര്‍ക്ക് പറഞ്ഞു. പൗരന്മാരുടെ ആരോഗ്യ സംരക്ഷണത്തില്‍ രാജ്യം ശ്രദ്ധ ചെലുത്തേണ്ടതിന്റെ ആവശ്യകതയും ലോറ എടുത്തു പറഞ്ഞു. രാജ്യത്തു ഇലക്ട്രോണിക് വാഹനങ്ങള്‍ കൂടുതലായി രംഗത്ത് ഇറക്കാനുള്ള ശ്രമം ഒരു പരിധി വരെ അന്തരീക്ഷ മലിനീകരണം കുറയ്ക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ കണക്കുകൂട്ടല്‍.

 

എ എം

Share this news

Leave a Reply

%d bloggers like this: