128 ഇലക്ട്രല്‍ വോട്ടുമായി ട്രംപ് മുന്നില്‍, ഹിലരിക്ക് 97

വാഷിംഗ്ടണ്‍ : യുഎസ് പ്രസിഡന്റ് തെരെഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിന് മുന്നേറ്റം. 538 അംഗ ഇലക്ട്രല്‍ വോട്ടില്‍ 128 വോട്ടുമായി ട്രംപ് മുന്നേറുകയാണ്. 97 ഇലക്ട്രല്‍ വോട്ടുകളാണ് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഹിലരി ക്ലിന്റണ്‍ നേടിയത്. 270 ഇലക്ട്രല്‍ വോട്ടുകള്‍ ഉറപ്പിക്കുന്ന സ്ഥാനാര്‍ഥി യുഎസ് പ്രസിഡന്റാകും.

ഫലം പുറത്ത് വന്ന 16 സംസ്ഥാനങ്ങളില്‍ എട്ടിടത്ത് ഹിലറിയും എട്ടിടത്ത് ട്രംപും വിജയിച്ചു. വെര്‌മോണ്ട്, ഇല്ലിനോയി, ന്യുജേഴ്സി, മാസച്യുസിറ്റ്‌സ്, മെരിലാന്‍ഡ്, റോഡ് ഐലന്‍ഡ്, ഡെലവെയര്‍, കേന്ദ്ര തലസ്ഥാനമായ മേഖലയായ ഡിസ്ട്രിക്ട് ഓഫ് കൊളമ്പിയ എന്നിവ ഹിലരി പിടിച്ചു. വെസ്റ്റ് വെര്‍ജീനിയ, ഒക്ലഹോമ, ടെനീസി, മിസിസിപ്പി, മെന്റാക്കി, ഇന്‍ഡ്യാന, സൗത്ത് കരോലിന അലബാമ എന്നിവിടങ്ങളിലാണ് ട്രംപ് ജയിച്ചത്.

അതേസമയം കടുത്ത മത്സരം നടക്കുന്ന ഫ്ലോറിഡയില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. ട്രമ്പന്‍ ഇപ്പോള്‍ ഇവിടെ മുന്നില്‍ നില്‍ക്കുന്നത്. 29 ഇലക്ട്രല്‍ വിട്ടുകള ഉള്ള ഫ്‌ലോറിഡ ആയിരിക്കും വിജയത്തില്‍ നിര്‍ണ്ണായകമാവുക.

 

 
എ എം

Share this news

Leave a Reply

%d bloggers like this: