ബുഷിന്റെ വോട്ട് നോട്ടയ്ക്ക്

വാഷിംഗ്ടണ്‍: മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് ഡബ്‌ള്യു ബുഷിന്റെ വോട്ട് നോട്ടയ്ക്ക്.മുന്‍ റിപബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി കൂടിയായ ബുഷ് ട്രംപിനോ, ഹിലരിക്കോ വോട്ട് ചെയ്യുന്നതിന് പകരം ‘നണ്‍ ഓഫ് എബൗ’ ബട്ടണിലാണ് വോട്ട് രേഖപ്പെടുത്തിയത്.ബുഷിനു പുറമേ അദ്ദേഹത്തിന്റെ ഭാര്യ ലോറയും നോട്ടയ്ക്കു തന്നെയാണ് വോട്ട് രേഖപ്പെടുത്തിയത്. ബുഷിന്റെ പ്രതിനിധി ഫ്രെഡ്ഡി ഫോര്‍ഡ് ആണ് ഇമെയിലിലൂടെ ഇക്കാര്യം വ്യക്തമാക്കിയത്.എന്നാല്‍ എന്തു കൊണ്ടാണ് വോട്ടിംഗില്‍ നിന്നും വിട്ടുനിന്നതെന്ന് വ്യക്തമാക്കാന്‍ ബുഷ് തയ്യാറായില്ല.

2001 മുതല്‍ 2009 വരെ അമേരിക്കന്‍ പ്രസിഡന്റായിരുന്നു ജോര്‍ജ് ഡബ്‌ള്യു ബുഷ്.അദ്ദേഹത്തിന്റെ പിതാവ് ജോര്‍ജ് എച്ച് ഡബ്‌ള്യു ബുഷും മുന്‍ അമേരിക്കന്‍ പ്രസിഡന്റായിരുന്നു.ബുഷിന്റെ സഹോദരന്‍ ജെബ് ബുഷും ഇത്തവണ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായിരുന്നു.

 

 

എ എം

 

Share this news

Leave a Reply

%d bloggers like this: