ട്രംപ് എഫക്ട് – കാനഡയുടെ വെബ്സൈറ്റ് തകര്‍ന്നു

അമേരിക്കന്‍ പ്രസിഡന്റ് തെരെഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ് മുന്നേറുന്നതിനിടെ കുടിയേറ്റത്തിനായുള്ള ഉത്തര അമേരിക്കന്‍ രാജ്യമായ കാനഡയുടെ ഔദ്യോഗിക വെബ്സൈറ്റ് തകര്‍ന്നു. വെബ്സൈറ്റിന്റെ പ്രവര്‍ത്തനം ഏതാണ്ട് പൂര്‍ണ്ണമായും തകര്‍ന്ന മട്ടാണ്. വലിയ വിഭാഗം ആളുകളും അമേരിക്ക വിടാനുള്ള തീരുമാനമെടുത്തത് കഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

കാനഡയില്‍ താമസിക്കാനോ കനേഡിയന്‍ പൗരത്വം സ്വീകരിക്കാനോ സഹായിക്കുന്ന വെബ്സൈറ്റുകളാണ് തകര്‍ന്നിരിക്കുന്നത്. താങ്ങാവുന്നതിലധികം ആളുകള്‍ ഒരേസമയം വെബ്സൈറ്റില്‍ കയറുന്നതാണ് ഇതിന് കാരണമെന്ന് വിദഗ്ധരുടെ വിലയിരുത്തല്‍. കാനഡയിലേക്ക് കുടിയേറുക എളുപ്പമുള്ള കാര്യമല്ല. ട്രംപ് പ്രസിഡന്റാകും എന്ന സൂചന വന്നതോടെയാണ് കുടിയേറ്റത്തിനായുള്ള വഴികള്‍ ആളുകള്‍ തേടിതുടങ്ങിയത്. സര്‍വ്വേ ഫലങ്ങള്‍ ഹിലരിക്ക് അനുകൂലമായിരുന്നതിനാല്‍ ഇത് ആരും പ്രതീക്ഷിച്ചിരുന്നില്ല.

അമേരിക്കയിലെ ജനങ്ങള്‍ ഇന്റ്റര്‍നെറ്റില്‍ ഇപ്പോള്‍ തിരഞ്ഞുകൊണ്ടിരിക്കുന്നത് കുടിയേറ്റത്തെ പറ്റിയാണെന്നും റിപ്പോര്‍ട്ട് ഉണ്ട്. എമിഗ്രെറ്റ് (Emigrate ) എന്ന വാക്കാണ് ഏറ്റവും കൂടുതല്‍ സെര്‍ച്ച് ചെയ്യുന്നത്. അപ്രതീക്ഷിതമായ ട്രംപ് എഫക്ടാണ് ഇതിനു കാരണം.
എ എം

Share this news

Leave a Reply

%d bloggers like this: