അത്ഭുത കാഴ്ചയായി ദുബായ് മിറക്കിള്‍ ഗാര്‍ഡനില്‍ എമറൈറ്‌സ് പൂന്തോട്ടം

പൂക്കളുടെ അത്ഭുത ലോകം തീര്‍ക്കുന്ന ദുബായ് മിറാക്കിള്‍ ഗാര്‍ഡനില്‍ ഇനി മറ്റൊരു അത്ഭുത കാഴ്ച്ചകൂടി ഒരുങ്ങുന്നു. ഒരു വിമാനം തന്നെയാണ് ഇവിടെ പൂന്തോട്ടമായി മാറ്റിയിരിക്കുകയാണ്. ലോകത്തെ ഏറ്റവും വലിയ വിമാനമായ എമിറേന്റിസിന്റെ എ380 ശ്രേണിയിലുള്ള വിമാനമാണ് ഇതിനായ് തിരഞ്ഞെടുത്തിരിക്കുന്നത്.

5 ലക്ഷത്തോളം പൂക്കളും ചെടികളുമാണ് ഈ വിമാന പൂന്തോട്ടം നിര്‍മിക്കാന്‍ ഉപയോഗിച്ചിട്ടുള്ളത്. ഗാര്‍ഡനിനകത്ത് തന്നെ നിര്‍മിച്ച വിമാന മാതൃകയില്‍ എഞ്ചിന്‍ ഒഴികെ ഉള്ള എല്ലാ ഭാഗങ്ങളും ഉണ്ട്. വിമാനം നിര്‍മിച്ചതിന് ശേഷം പൂക്കളും ചെടികളും കൊണ്ട് ആവരണം ചെയ്യുകയായിരുന്നു.
പ്രതിദിനം 200 ഓളം ആളുകളുടെ 6 മാസത്തോളം 144000 മണിക്കൂര്‍ പരിശ്രമിച്ചാണ് ഈ ‘പുഷ്പക വിമാനം’ തയ്യാറാക്കിയിരിക്കുന്നത്.

ദുബായ് മിറാക്കിള്‍ ഗാര്‍ഡന്റേയും എമിറേന്റസ് അധാകൃതരും സംയുക്തമായാണ് വിമാനം അണിയിച്ചൊരുക്കിയത്. നവംബര്‍ 27 മുതല്‍ വിമാന പൂന്തോട്ടം സന്ദര്‍ശകര്‍ക്കായി തുറന്ന് കൊടുക്കും.


എ എം

 

Share this news

Leave a Reply

%d bloggers like this: