ദീലീപും കാവ്യയും വിവാഹിതരായി

നടന്‍ ദിലീപും കാവ്യാ മാധവനും ഇന്ന് വിവാഹിതരായി. എര്‍ണാകുളം കലൂരിലെ വേദാന്ത ഹോട്ടലില്‍ വെച്ചായിരുന്നു വിവാഹം. അതീവരഹസ്യമായി വളരെ അടുപ്പക്കാരോടു മാത്രമാണ് വിവരം പറഞ്ഞിരുന്നത്. വിവാഹശേഷം ഇരുവരും ദുബായിലേക്ക് പോകും.

ദിലീപ്-കാവ്യ വിവാഹത്തിന് ദിലീപിന്റെ മകള്‍ മീനാക്ഷിയുടെ മുഴുവന്‍ പിന്തുണയുമുണ്ടെന്ന് ദിലീപ് പറഞ്ഞു. ഏറെ രഹസ്യമായാണ് വിവാഹ തീരുമാനങ്ങള്‍ നടന്നത്. രാവിലെയാണ് മിക്ക സിനിമ പ്രവര്‍ത്തകര്‍ക്കും സുഹൃത്തുക്കള്‍ക്കും വിവരം ലഭിച്ചത്.

ഏറെ വൈകിയാണ് വിവരങ്ങള്‍ അറിഞ്ഞതെങ്കിലും സിനിമ ലോകവും വിവാഹത്തിന് എത്തിയിട്ടുണ്ട്. എല്ലാവരെയും സന്തോഷത്തിലാക്കുന്ന തീരുമാനമാണ് ഇതെന്നാണ് സിനിമയിലെ ദിലീപിന്റെ അടുത്ത സുഹൃത്തുക്കള്‍ വ്യക്തമാക്കുന്നത്.

ദിലിന്റെയും കാവ്യയുടെയും കുടുംബാംഗങ്ങളുടെ മുഴുവന്‍ പിന്തുണയും ഉണ്ട്. പ്രേക്ഷകരുടെയും പിന്തുണ ആഗ്രഹിക്കുന്നെന്നും ദിലീപ് പറഞ്ഞു. വിവാഹം ഒരിക്കലും രഹസ്യമാകില്ലെന്ന് പ്രേക്ഷകര്‍ക്ക് നല്‍കിയ വാക്ക് ഞാന്‍ പാലിക്കുന്നുവെന്നും, രഹസ്യമായല്ല വിവാഹം കഴിക്കുന്നതെന്നും ദിലീപ് പറഞ്ഞു.

സിനിമതാരങ്ങളായ മമ്മൂട്ടി,ജയറാം, സിദ്ദിഖ്,മേനക സുരേഷ് ,സുരേഷ് കുമാര്‍, ചിപ്പി ,മീര ജാസ്മിന്‍, സുജ കാര്‍ത്തിക ,ജോമോള്‍, കുക്കു പരമേശ്വരന്‍, ജനാര്‍ദ്ദനന്‍,സംവിധായകരായ സിദ്ദിഖ്, കമല്‍, ജോഷി ,മാധ്യമ പ്രവര്‍ത്തകന്‍ ജോണ്‍ ബ്രിട്ടസ് തുടങ്ങിയവര്‍ പങ്കെടുത്തു.

മലയാളി പ്രേക്ഷകര്‍ക്കിടയില്‍ ഏറ്റവും അധികം സ്വാധീനമുള്ള മുന്‍നിര താരജോഡികളായിരുന്നു ഇവര്‍. ഇരുപത്തൊന്നോളം സിനിമയില്‍ ഇവര്‍ ജോഡികളായി അഭിനയിച്ചിരുന്നു. ജീവിതത്തിലെ കയ്‌പേറിയ അനുഭവങ്ങള്‍ക്ക് വിട നല്‍കി സിനിമയെ വെല്ലുന്ന ക്ലൈമാക്‌സോടെ പുതുജീവിതത്തിലേക്ക് കാലെടുത്തുവെക്കുന്നവര്‍ക്ക് സിനിമോലോകം ആശംസകള്‍ അറിയിച്ചു.

എ എം

 

Share this news

Leave a Reply

%d bloggers like this: