ഓണ്‍ലൈന്‍ ഷോപ്പിങ്ങിലെ ചതിക്കുഴികള്‍

ഡബ്ലിന്‍: ഓണ്‍ലൈന്‍ ഷോപ്പിംഗ് നടത്തുന്ന ഐറിഷ് ഉപഭോക്താക്കളോട് പല കമ്പനികളും പക്ഷപാതപരമായ സമീപനം കൈകൊള്ളുന്നുവെന്നു പരാതി. ഓണ്‍ലൈന്‍ ഷോപ്പിങ്ങിലൂടെ തങ്ങള്‍ക്കു തിക്താനുഭവങ്ങള്‍ നേരിടേണ്ടി വരുന്നതായി ഐറിഷ് ഉപഭോക്താക്കള്‍ യൂറോപ്യന്‍ യൂണിയന് പരാതി സമര്‍പ്പിച്ചിരിക്കയാണ്. പുറം രാജ്യങ്ങളിലെ കമ്പനികളില്‍ നിന്ന് പര്‍ച്ചേസ് നടത്തുമ്പോഴാണ് ഐറിഷുകാര്‍ക്കു ഈ ദുരനുഭവം നേരിടേണ്ടി വരുന്നത്.

2013 മുതല്‍ 2015 വരെ ഇത്തരം പരാതികള്‍ വ്യാപകമായി ലഭിച്ചതായാണ് ഇ.യു വ്യക്തമാക്കുന്നത്. ഇതില്‍ 82% കേസുകളും ഓണ്‍ലൈന്‍ പര്‍ച്ചേസിലൂടെ സ്വന്തമാക്കിയ വസ്തുക്കള്‍ ഉപഭോക്താക്കളുടെ വിലാസത്തില്‍ എത്തിക്കുവാന്‍  കമ്പനി അലംഭാവം കാണിക്കുന്നു എന്നതാണ്. കൃത്യമായ വിലാസത്തില്‍ എത്തുമ്പോഴേക്കും മാസങ്ങള്‍ കഴിഞ്ഞിരിക്കും.

68% പരാതികള്‍ ഉയര്‍ന്നിരിക്കുന്നത് പര്‍ച്ചേസു ചെയ്യുന്ന വസ്തുക്കളുടെ വിലയിലുള്ള വ്യത്യാസമാണ്. ചില കമ്പനികള്‍ ഐറിഷുകാരോട് ഉയര്‍ന്ന വിലയാണ് കൈ പറ്റുന്നത്. പ്രതേകിച്ചും ബ്രിട്ടനില്‍ നിന്നും വാങ്ങുന്ന സാധങ്ങള്‍ക്കു വില കൂടുതല്‍ ഈടാക്കുന്നുണ്ട്. സര്‍വീസ് ചാര്‍ജ്ജ് കൂടി ഉള്‍പെടുത്തുമ്പോള്‍ ആണ് വിലയില്‍ മാറ്റമെന്നാണ് ചില
കമ്പനികളുടെ പ്രതീകരണം.

അയര്‍ലന്‍ഡ് ഓണ്‍ലൈന്‍ മാര്‍ക്കറ്റില്‍ വില കൂടിയ വസ്ത്രങ്ങള്‍ യു.കെ മാര്‍ക്കറ്റില്‍ വിലയില്‍ വളരെ കുറവ് ആയതിനാല്‍ അത് ഓര്‍ഡര്‍ ചെയ്ത ഐറിഷ്‌കാരനോട് ഉയര്‍ന്ന വില ആവശ്യപ്പെട്ടിരിക്കുകയാണ് ഈ യു.കെ കമ്പനി. ഇയാള്‍ യു.കെ മേല്‍വിയിലാസം നല്‍കിയെങ്കിലും ക്രഡിറ്റ് കാര്‍ഡ് അയര്‍ലണ്ടില്‍ നിന്നും ഉള്ളതായതുകൊണ്ട് ഉപഭോക്താവ് ഐറിഷുകാരനാണെന്നും വസ്ത്രത്തിനു ഉയര്‍ന്ന വില നല്‍കണമെന്നും കമ്പനി ആവശ്യപ്പെട്ടിരിക്കയാണ്. ഓണ്‍ലൈന്‍ മാര്‍ക്കറ്റ് ലോകത്തു എല്ലായിടത്തും സമത്വം ഉറപ്പാക്കുമ്പോള്‍ ഐറിഷുകാര്‍ക്കെതിരെയുള്ള ഈ നീക്കത്തെ നിയമപരമായി നേരിടാനൊരുങ്ങുകയാണ് യൂറോപ്യന്‍ കമീഷന്‍ ലീഗല്‍ അഡൈ്വസര്‍ അണ്ണാ ഹെറാന്‍.

എ എം

Share this news

Leave a Reply

%d bloggers like this: