അയര്‍ലണ്ടില്‍ ക്യാന്‍സര്‍ ബാധിച്ചു മരിക്കുന്നവരില്‍ കൂടുതലും പുരുഷന്മാര്‍

ഡബ്ലിന്‍: രാജ്യത്തു ക്യാന്‍സര്‍ ബാധിച്ചു മരിക്കാനുള്ള സാധ്യത 36% കൂടുതല്‍ പുരുഷന്മാരിലാണെന്നു ദേശീയ ക്യാന്‍സര്‍ രജിസ്റ്ററിന്റെ (എന്‍.സി.ആര്‍.ഐ) റിപ്പോര്‍ട്ട്. അയര്‍ലണ്ടിലെ ക്യാന്‍സര്‍ പഠനങ്ങളുടെ അടിസ്ഥാനനത്തില്‍ നടത്തിയ പ്രാഥമിക വിവരത്തിന്റെ  റിപ്പോര്‍ട്ടാണ് തയ്യാറാക്കപ്പെട്ടിരിക്കുന്നതു. അര്‍ബുദ ബാധിതര്‍ കൂടുതലായും രോഗശാന്തി കൈവരിക്കുന്നതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.

റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മൂന്നു അര്‍ബുദ ബാധിതരില്‍ ഒരാള്‍ വീതം പുരുഷന്മാരാണ്. എന്നാല്‍ സ്ത്രീകളില്‍ നാലില്‍ ഓരോരുത്തര്‍ മാത്രമാണ് രോഗ ബാധിതര്‍ ആയിട്ടുള്ളത്. പുരുഷന്മാരില്‍ പ്രധാനമായും പ്രോസ്റ്റേറ്റ്, കുടല്‍, ശ്വാസകോശം എന്നിവിടങ്ങളിലാണ് അര്‍ബുദ ബാധ ഉണ്ടാകുന്നത്. 1994-നു ശേഷം അര്‍ബുദം ബാധിച്ചു മരണപ്പെടുന്നവരില്‍ ഭൂരിഭാഗവും പുരുഷന്മാര്‍ തന്നെയാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

രക്ത പ്രയാണ വ്യവസ്ഥാ രോഗങ്ങള്‍ കഴിഞ്ഞാല്‍ അയര്‍ലണ്ടിലെ രണ്ടാമത്തെ സാര്‍വത്രിക രോഗമാണ് അര്‍ബുദം. 2011 മുതല്‍ 2013 വരെ 8,700 ക്യാന്‍സര്‍ രോഗികള്‍ മരണപ്പെട്ടിരുന്നു. ഇതില്‍ തന്നെ ശ്വാസകോശ അര്‍ബുദമാണ് 21% മരണത്തിനും കാരണം. രോഗം സ്ഥിതീകരിച്ചു കഴിഞ്ഞ ശേഷം കൃത്യമായി മരുന്ന് ഉപയോഗത്തിലും, ജീവിത ശൈലിയിലും പുരുഷന്മാര്‍ വേണ്ടത്രേ ശ്രദ്ധ ചെലുത്താത്തതു മൂലമാണ് സ്ത്രീകളെ അപേക്ഷിച്ചു പുരുഷന്മാരിലെ മരണ നിരക്ക് കൂടാന്‍ കാരണമെന്നു വിദഗ്ദ്ധര്‍ റിപ്പോര്‍ട്ടിലൂടെ വെളിപ്പെടുത്തുന്നു.

എ എം

Share this news

Leave a Reply

%d bloggers like this: