ഇന്ത്യയില്‍ വിമാനത്തില്‍ യാത്ര ചെയ്യാന്‍ ഇനി തിരിച്ചറിയല്‍ രേഖ വേണ്ട

രാജ്യത്തെ വിമാന യാത്രയ്ക്ക് ഇനി പാസ്‌പോര്‍ട്ടോ മറ്റു തിരിച്ചറിയല്‍ രേഖകളോ വേണ്ട, എല്ലാം ബയോമെട്രിക് സംവിധാനത്തിന്റെ സഹായത്തോടെ സാധ്യമാകും. എയര്‍പോര്‍ട്ടില്‍ പ്രവേശിക്കുന്നതിനും വിമാനയാത്രയ്ക്കും തിരിച്ചറിയല്‍ രേഖകള്‍ കാണിക്കേണ്ടതില്ല. എല്ലാറ്റിനും വിരലടയാളം മതി. എയര്‍പോര്‍ട്ടിലെ ബയോമെട്രിക് ഡിവൈസില്‍ വിരല്‍ വയ്ക്കുന്നതോടെ യാത്രക്കാരന്റെ എല്ലാ വിവരങ്ങളും സ്‌ക്രീനില്‍ തെളിയും.

യാത്ര ചെയ്യേണ്ട വിമാനത്തിന്റെ വിവരങ്ങളും പാസ്‌പോര്‍ട്ടിലെ വ്യക്തി വിവരങ്ങളും എയര്‍പോര്‍ട്ട് അധികൃതര്‍ക്ക് പെട്ടെന്ന് വെരിഫൈ ചെയ്യാന്‍ കഴിയും. ഈ പദ്ധതി പരീക്ഷണാടിസ്ഥാനത്തില്‍ തുടങ്ങി കഴിഞ്ഞു. ഹൈദരാബാദ് എയര്‍പോര്‍ട്ടിലാണ് ആദ്യ പരീക്ഷണം നടന്നത്.

ബയോമെട്രിക് ഐഡന്റിഫിക്കേഷന്‍ സംവിധാനം ഉപയോഗിച്ചുള്ള വിമാനയാത്ര വിജയകരമായി പൂര്‍ത്തിയാക്കി എന്നാണ് അധികൃതര്‍ അറിയിച്ചത്.ഇവിടെയും ആധാര്‍ കാര്‍ഡിനാണ് മുഖ്യ റോള്‍. ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കുന്നതിലൂടെയാണ് ബയോമെട്രിക് പരിശോധിക്കുന്നത്.

 

 
എ എം

 

Share this news

Leave a Reply

%d bloggers like this: