ഡബ്ലിനിലെ കെട്ടിട നിര്‍മ്മാണ സെറ്റില്‍ മണ്ണ് മാന്തി യന്ത്രത്തിന് തീയിടാന്‍ ശ്രമം: വന്‍ ദുരന്തം ഒഴിവായി

ഡബ്ലിന്‍: ഡബ്ലിനിലെ കെട്ടിട നിര്‍മ്മാണ പ്രവര്‍ത്തന മേഖലയില്‍ മണ്ണ് മാന്തി യന്ത്രം പ്രവര്‍ത്തിപ്പിച്ചുകൊണ്ടിരിക്കെ ഒരു അപരിചിതന്‍ യന്ത്രത്തിന് പെട്രോളൊഴിച്ചു തീ വയ്ക്കുകയായിരുന്നു. ഇത് പ്രവര്‍ത്തിപ്പിച്ചു കൊണ്ടിരുന്ന നിര്‍മ്മാണ തൊഴിലാളിക്ക്  അപകടം പറ്റിയതിനെ തുടര്‍ന്ന് ഇയാളെ സെന്റ് ജെയിംസ് ആശുപത്രിയിലെത്തിച്ചു. തീ കത്തുന്നതിനിടയില്‍ യന്ത്രത്തില്‍ നിന്നും ചാടിയിറങ്ങിയത് കാരണം ഇയാള്‍ക്ക് ഗുരുതരമായ പരിക്കില്ലാതെ രക്ഷപ്പെടുകയായിരുന്നു. അപകടം നടന്ന ഉടന്‍ നാഷണല്‍ ആംബുലന്‍സ് സര്‍വീസിന്റെ സഹായത്തോടെ പരിക്ക് പറ്റിയ ആളെ ആശുപത്രിയിലെത്തിക്കാന്‍ കഴിഞ്ഞതായി ദൃക്സാക്ഷികള്‍ പറയുന്നു.

ഡബ്ലിന്‍ ചെറി ഓര്‍ക്കാഡിലെ ബെല്ലിഫെര്‍മോട്ട് കണ്‍സ്ട്രക്ഷന്‍ സൈറ്റില്‍ 72 ഭവന നിര്‍മ്മാണ യുണിറ്റ് പണി നടക്കുന്നതിനിടയിലാണ് സംഭവം. കൂടുതല്‍ ജോലിക്കാരോ, സുരക്ഷാ ക്രമീകരണങ്ങളോ ഇല്ലാത്ത ഇവിടെ നടന്ന ആക്രമണം ക്രിമിനല്‍ കുറ്റമാണെന്ന് സംഭവസ്ഥലം സന്ദര്‍ശിച്ച ലോക്കര്‍ കൗണ്‍സിലര്‍ ഡാദി ഡോളന്‍ അഭിപ്രായപ്പെട്ടു. ലോക്കല്‍ അതോറിറ്റി, കമ്യൂണിറ്റി, ഗാര്‍ഡ എന്നിവര്‍ കൂടിച്ചേര്‍ന്നു സംയുക്ത അന്വേഷണം ആരഭിച്ചിരിക്കയാണ്. ജെ.സി.ബി ക്കു തീ വെച്ച സാമൂഹിക വിരുദ്ധന്‍ ഓടി മറഞ്ഞതിനെ തുടര്‍ന്ന് ആളെ അറസ്റ്റു ചെയ്യാന്‍ കഴിഞ്ഞിട്ടില്ലെന്ന് സംഭവസ്ഥലത്തു നിന്നും ഗാര്‍ഡ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

സാമൂഹ്യ ഭവന പദ്ധതിയുടെ ഭാഗമായി നിര്‍മ്മാണത്തിലിരിക്കുന്ന ഹൗസിങ് യുണിറ്റ് സെറ്റിലെ അപകടത്തില്‍ തൊഴിലാളികളും സമീപവാസികളും ഞെട്ടല്‍ രേഖപ്പെടുത്തി. ജെ.സി.ബി-ക്കു തീ വെച്ച കാര്യം ശ്രദ്ധയില്‌പെട്ടില്ലായിരുന്നെങ്കില്‍ വന്‍ ദുരന്തരം സംഭവിക്കുമായിരുന്നു എന്ന് അധികൃതര്‍ വ്യക്തമാക്കുന്നു. നിര്‍മ്മാണ യൂണിറ്റുകളില്‍ സുരക്ഷാ സംവിധാനങ്ങള്‍ ശക്തമാക്കാന്‍ ഗാര്‍ഡ തീരുമാനിച്ചിരിക്കുകയാണ്. മാത്രമല്ല രാജ്യത്തെ മുഴുവന്‍ ഭവന്‍ നിര്‍മ്മാണ യുണിറ്റിലും അസ്വാഭാവികമായി എന്തെങ്കിലും ശ്രദ്ധയില്‍പെട്ടാല്‍ അറിയിക്കാനും പ്രദേശ വാസികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. ഇത്തരം യൂണിറ്റില്‍ നിന്നും നിര്‍മ്മാണ സാമഗ്രികള്‍ സാമൂഹ്യ വിരുദ്ധര്‍ കടത്തിക്കൊണ്ടു പോകുന്നതായും നേരെത്തെ റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.

എ എം

Share this news

Leave a Reply

%d bloggers like this: