Lyme പകര്‍ച്ചവ്യാധിക്കെതിരെ ജാഗ്രത പുലര്‍ത്താന്‍ മുന്നറിയിപ്പുമായി ഐറിഷ് ആരോഗ്യ വകുപ്പ്

കോര്‍ക്ക്: ഹൃദയത്തെയും, നാഡീ വ്യവസ്ഥയെയും ഗുരുതരമായി തകരാറിലാക്കുന്ന Lyme രോഗത്തിനെ സൂക്ഷിക്കാന്‍ ഐറിഷ് ആരോഗ്യ വകുപ്പ് നിര്‍ദ്ദേശം നല്‍കി. രാജ്യത്തു ആകെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള 19 രോഗികളില്‍ 8 പേരും കെറിയിലും കോര്‍ക്കിലും നിന്നുള്ളവരാണ്. കെറിയില്‍ നിന്നുള്ള ഫുട്ബോളര്‍ക്ക് Lyme രോഗം ഗുരുതരമായതായി അടുത്തിടെ കണ്ടെത്തിയിരുന്നു.

രോഗബാധയുള്ള ചെറുപ്രാണികളുടെ കടിയേറ്റാല്‍ രോഗം കടിയേറ്റ ആളിലേക്ക് പടര്‍ന്നു പിടിക്കും. പ്രാണികള്‍ രോഗ വാഹകരായി പ്രവര്‍ത്തിക്കുന്നതിനാല്‍ വീടിനു പുറത്തു നടക്കാന്‍ പോകുന്നവര്‍, വിനോദങ്ങളില്‍ ഏര്‍പ്പെടുന്നവര്‍, ദേശീയോദ്യാനങ്ങള്‍ സന്ദര്‍ശിക്കുന്നവര്‍ എന്നിവര്‍ കടുത്ത ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. 2012-ല്‍ അയര്‍ലണ്ടില്‍ റിപ്പോര്‍ട്ട് ചെയ്ത രോഗം വീണ്ടും രാജ്യത്തു പടര്‍ന്നു പിടിക്കുന്നതായാണ് റിപ്പോര്‍ട്ട്.

പ്രാണികള്‍ ധാരാളമുള്ള സ്ഥലങ്ങളില്‍ കൂടി നടക്കാതിരിക്കുക, വീടുകളില്‍ പ്രാണികളെ നശിപ്പിക്കുക, അവധി ദിവസങ്ങളില്‍ പുറത്തു പോകുന്നവര്‍ എന്നിവരും പ്രതേകിച്ചു കുട്ടികള്‍ക്ക് രോഗബാധ ഏല്‍ക്കാതെ സൂക്ഷിക്കണമെന്നും ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിക്കുന്നു. ഇത്തരം കടി ഏല്‍ക്കുന്നവര്‍ ഉടന്‍ തന്നെ ആശുപത്രിയിലെത്തി ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.

എ എം

Share this news

Leave a Reply

%d bloggers like this: