ഈ വര്‍ഷം അയര്‍ലണ്ടിലെ കസ്റ്റംസ് പിടിച്ചെടുത്ത വസ്തുക്കളില്‍ ‘ചീങ്കണ്ണി തലയും’…

ഡബ്ലിന്‍: വംശനാശഭീഷണി നേരിടുന്ന മൃഗങ്ങളുടെ സംരക്ഷണം മുന്‍നിര്‍ത്തി ഇവയുടെ ശരീര ഭാഗങ്ങള്‍ കച്ചവടം ചെയ്യുന്നത് ശിക്ഷാര്‍ഹമായതിനാല്‍ എയര്‍പോര്‍ട്ടുകളിലും, തുറമുഖങ്ങളിലും നടത്തിയ തിരച്ചിലിനിടയില്‍ ഉദ്യോഗസ്ഥര്‍ക്ക് ചീങ്കണ്ണി തലയും ലഭിച്ചു. കൂടാതെ ആനക്കൊമ്പും, മുതല തലയും ഇക്കൂട്ടത്തില്‍പ്പെടും. ചില രാജ്യങ്ങളില്‍ മൃഗങ്ങളുടെ തോല്‍, കൊമ്പ് തുടങ്ങിയവ ബിസിനസ്സ് നടത്തുന്നതില്‍ നിയമപരമായി കുറ്റമല്ല. മറ്റു രാജ്യങ്ങളില്‍ നിന്നും കൊണ്ട് വരുന്ന വസ്തുക്കള്‍ ഡബ്ലിനില്‍ പലപ്പോഴും പിടിക്കപ്പെടാറുണ്ട്.

ഇന്റര്‍നെറ്റ് വഴി മൃഗങ്ങളുടെ കൊമ്പുകള്‍, തൊലി എന്നിവ വില്പന നടത്തി കോടികള്‍ ഉണ്ടാക്കുന്ന ലോബി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഐറിഷ് റവന്യു ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു. കാണ്ടാമൃഗം, ആന, മുതല, മാന്‍ തുടങ്ങിയവയുടെ കൊമ്പുകള്‍ കൊണ്ടുള്ള അലങ്കാര വസ്തുക്കളുടെ നിര്‍മ്മാണത്തിന്  അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ വന്‍ ഡിമാന്റ് ആണ്. മന്ത്രവാദം പോലുള്ള ആവശ്യങ്ങള്‍ക്കും മൃഗകൊമ്പുകള്‍ ഉപയോഗിക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥര്‍ക്ക് സൂചനകളും ലഭിച്ചിട്ടുണ്ട്.

ചില നാളുകള്‍ക്കു മുന്‍പ് ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ വെച്ച് ഒരു സ്ത്രീയില്‍ നിന്നും മാന്‍കൊമ്പ് പിടിച്ചെടുത്തിരുന്നു. എന്നാല്‍ ആഫ്രിക്കയില്‍ നിന്ന് നിയമപരമായി വാങ്ങിയതാണെന്നാണ് അവര്‍ എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരെ അറിയിച്ചത്. പവിഴം, ശംഖ് തുടങ്ങിയ ഉയര്‍ന്ന മൂല്യമുള്ള വസ്തുക്കളും ഈ വര്‍ഷം പിടിച്ചെടുത്തതില്‍ ഉള്‍പെടുന്നുണ്ടെന്നു കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അറിയിക്കുന്നു.

എ എം

Share this news

Leave a Reply

%d bloggers like this: