മദ്യത്തിനൊപ്പം ഔഷധം കലര്‍ത്തി കഴിക്കുന്നത് ആരോഗ്യത്തിനു ഹാനികരം

ഡബ്ലിന്‍: മദ്യവും, മരുന്നും കൂടി കലര്‍ത്തി സേവിക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്ന് ഐറിഷ് ഫാര്‍മസി യൂണിയന്‍ മുന്നറിയിപ്പ് നല്‍കി. ശരീരത്തിന്റെ തുലന നില നഷ്ടപ്പെടാനും, ശരീരത്തിന് ഊര്‍ജ്ജക്കുറവ് അനുഭവപ്പെട്ടു ബോധരഹിതമാകാനും ഇത് കാരണമാകുമെന്ന് മരുന്ന് കമ്പനികളും മുന്നറിയിപ്പ് നല്‍കുന്നു. ആന്റി ബയോട്ടിക്‌സ് മദ്യത്തിനൊപ്പം കഴിക്കുകയാണെങ്കില്‍ മരുന്ന് ഉദ്ദേശിച്ച ഫലം നല്‍കില്ല. കരള്‍, കിഡ്നി, ഹൃദയം തുടങ്ങിയ അവയവങ്ങളുടെ പ്രവര്‍ത്തനം തകരാറിലാക്കാനും ഈ കൂട്ടിനു കഴിയുമെന്ന് ആരോഗ്യ വിദഗ്ദ്ധരും വ്യക്തമാക്കുന്നു.

ഔഷധം കഴിക്കുന്നവര്‍ക്ക് എപ്പോഴൊക്കെ മദ്ധ്യം കഴിക്കാം എന്ന കാര്യം വിശദമായി ഫാര്‍മസിസ്റ്റുകളോട് ചോദിച്ചു മനസ്സിലാക്കണമെന്ന് ഐ.പി.യു മെമ്പര്‍ കാട്രിയോന ഓ റിയോടാന്‍ വ്യക്തമാക്കുന്നു. ചില മരുന്ന് കൂട്ടുകള്‍ മദ്യത്തിനൊപ്പം ചേര്‍ന്ന് വിപരീത ഫലം ഉണ്ടാക്കാന്‍ ഉള്ള സാധ്യതയും നിലനില്‍ക്കുന്നുണ്ടെന്നും അവര്‍ അറിയിച്ചു. മരുന്ന് കഴിക്കുന്നവര്‍ മദ്യ ഉപയോഗത്തില്‍ അല്പം മിതത്വം പാലിച്ചാല്‍ പേടിക്കേണ്ടതില്ലെന്നും അവര്‍ നിര്‍ദ്ദേശിക്കുന്നു.

എ എം

Share this news

Leave a Reply

%d bloggers like this: