അയര്‍ലന്‍ഡ് ആരോഗ്യ വകുപ്പ് റിക്രൂട്‌മെന്റ്റ് ആരംഭിച്ചു.

ഡബ്ലിന്‍: ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ നെഴ്സ്സുമാരെയും, മിഡ്വൈഫ്സിനെയും തിരഞ്ഞെടുക്കാന്‍ ഓപ്പണ്‍ റിക്രൂട്‌മെന്റ്റ് ആരംഭിച്ചു. ഡിസംബര്‍ 28,29,30 തീയതികളില്‍ നടക്കുന്ന ഇന്റര്‍വ്യൂവില്‍ താത്പര്യമുള്ളവര്‍ പങ്കെടുക്കണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. ഡബ്ലിനിലെ ഡോക്ടര്‍ സ്റ്റീവന്‍സ് ആശുപതിയില്‍ വെച്ചാണ് അഭിമുഖം നടക്കുക.

അയര്‍ലന്‍ഡ് ആരോഗ്യ വകുപ്പില്‍ ജോലി ചെയ്യാന്‍ താത്പര്യപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് അഭിമുഖത്തില്‍ പങ്കെടുക്കാം. കൂടാതെ ഈ ദിവസങ്ങളില്‍ നേരിട്ട് വരാന്‍ സാധിക്കാത്തവര്‍ക്ക് ആരോഗ്യ വകുപ്പില്‍ സൗകര്യപൂര്‍വ്വം ഏതു ദിവസവും രജിസ്റ്റര്‍ ചെയ്യാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. വിദേശത്തു സേവനം അനുഷ്ഠിക്കുന്ന ഐറിഷ് നേഴ്സുമാര്‍ക്കും ജോലി ഉപേക്ഷിച്ചു വന്നാല്‍ സ്വന്തം രാജ്യത്തെ ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കാന്‍ അവസരമുണ്ട്.

എ എം

Share this news

Leave a Reply

%d bloggers like this: