കോര്‍ക്കില്‍ റസിഡന്‍ഷ്യല്‍ മേഖലയില്‍ ഡേ-സെന്റര്‍ അനുവദിക്കുന്നതില്‍ പ്രതിഷേധം

കോര്‍ക്ക്: കോര്‍ക്കില്‍ പെനി ഡിന്നര്‍സ് സെന്റര്‍ ആരംഭിക്കുന്ന ഡേ സെന്റര്‍ തടയുമെന്നു പ്രഖ്യാപിച്ചു ഇവിടെയുള്ള താമസക്കാര്‍ രംഗത്തെത്തി. രാജ്യത്തെ പുരാതന ചാരിറ്റി സംഘടനയുടെ പുതിയ സെന്റര്‍ ആരംഭിക്കുന്നത് സംബന്ധിച്ചാണ് പ്രക്ഷോഭം നിലനില്‍ക്കുന്നത്. ആനി സ്ട്രീറ്റ്, ജെയിംസ് സ്ട്രീറ്റ്, വാഷിംഗ്ടണ്‍ സ്ട്രീറ്റ് തുടങ്ങിയ താമസസ്ഥലങ്ങില്‍ ഉള്ളവരാണ് പുതിയ ഡേ-സെന്ററിനെതിരെ ശബ്ദമുയര്‍ത്തുന്നത്.

ആഴ്ചയില്‍ 2000 പേര്‍ക്ക് ഭക്ഷണം വിതരണം ചെയ്യുന്ന സംഘടന വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ കെട്ടിടം പണിയാന്‍ ഒരുങ്ങുന്നത്. ഇവിടെ ആരോഗ്യ സേവനം, ഹെയര്‍ സലൂണ്‍, കൗണ്‍സിലിംഗ് സൗകര്യങ്ങള്‍ എന്നിവ ഒരുക്കാനുദ്ദേശിച്ചാണ് പുതിയ നിര്‍മ്മാണം നടത്താനൊരുങ്ങുന്നത്. ഇത് നിര്‍മ്മിക്കുന്നതോടെ സമീപത്തുള്ള താമസക്കാര്‍ക്ക് അവരുടെ കെട്ടിടം ഉയര്‍ത്താന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുമെന്നാണ് ഇവിടെ താമസിക്കുന്നവരുടെ ഒരു വാദം. കൂടാതെ രാത്രി വൈകിയ വേളയിലെ പാട്ടും, മദ്യപാനവും പ്രദേശത്തെ വൃദ്ധര്‍ക്കും രോഗികള്‍ക്കും അസഹനീയമായതായി പരാതി ഉയര്‍ന്നിരുന്നു. ഇതിനു പുറമെ സാമൂഹ്യ വിരുദ്ധരുടെ ശല്യവും സമീപവാസികള്‍ക്കിടക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായും പരാതി ഉണ്ട്.

തങ്ങളുടെ സ്വകാര്യ ജീവിതത്തെ താറുമാറാക്കുന്ന ചാരിറ്റി സെന്റര്‍ വിപുലീകരിക്കുന്നതോടെ ഇവിടെ താമസയോഗ്യമല്ലാതാവുമെന്നാണ് സമീപവാസികളുടെ നിലപാട്. അതുകൊണ്ട് ഡേ-സെന്റര്‍ ആരംഭിക്കാന്‍ തങ്ങള്‍ അനുവദിക്കില്ലെന്ന ഉറച്ച നിലപാടിലാണ് ഈ സ്ട്രീറ്റിലെ താമസക്കാര്‍.

എ എം

Share this news

Leave a Reply

%d bloggers like this: