ഐറിഷ് വിദ്യാര്‍ത്ഥികളില്‍ ഉത്തേജക മരുന്ന് ഉപയോഗം വ്യാപകമാകുന്നു; ലഭ്യമാകുന്നത് ഇന്ത്യയില്‍ നിന്ന്

ഡബ്ലിന്‍: പരീക്ഷാ കാലത്ത് ഐറിഷ് യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികള്‍ ഉത്തേജക മരുന്നുകള്‍ ഉപയോഗിക്കുന്നുണ്ടെന്ന് ഡബ്ലിന്‍ ട്രിനിറ്റി കോളേജിലെ സീനിയര്‍ ഡോക്ടര്‍ പരാതിപ്പെടുന്നു. പരീക്ഷാ സമയത്ത് വിദ്യാര്‍ത്ഥികളില്‍ ഇത്തരം പ്രവണത വര്‍ദ്ധിക്കുന്നതായി അയര്‍ലന്‍ഡ് സ്റ്റുഡന്റ് യൂണിയനും മുന്നറിയിപ്പ് നല്‍കിയിരുന്നു. ADHD,ADD തകരാറുകള്‍ക്ക് ഉപയോഗിക്കുന്ന മരുന്നുകള്‍ ഡോക്ടറുടെ നിര്‍ദ്ദേശമില്ലാതെ കഴിക്കുന്നതായാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.  ദീര്‍ഘ നേരം ഉറക്കമോ തളര്‍ച്ചയോ ഇല്ലാതെ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സഹായകമാകുന്നുണ്ട് ഇത്തരം ഔഷധങ്ങള്‍ക്ക് എന്നത് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഇതിന്റെ പ്രചാരം വര്‍ദ്ധിക്കുന്നു.

Adderall, Ritalin, Wakealert, Modalert, Concerta തുടങ്ങിയ മരുന്നുകള്‍ ഓണ്‍ലൈന്‍ ഏജന്‍സിയായ ബിറ്റ്കോയിന്‍ വഴിയാണ് ഡബ്ലിന്‍, ഗാല്‍വേ, കോര്‍ക്ക് തുടങ്ങിയ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികള്‍ സ്വന്തമാക്കുന്നത്. പേരോ, വ്യക്തി വിവരങ്ങളോ ആവശ്യമില്ലാതെ തന്നെ ലഭിക്കുന്ന ഇത്തരം ഉത്തേജക മരുന്നുകളുടെ ഉറവിടം ഇന്ത്യന്‍ വെബ്സൈറ്റ് ആണെന്ന് ഐറിഷ് വിദഗ്ദ്ധര്‍ കണ്ടെത്തുകയായിരുന്നു.

പേ പാല്‍ അകൗണ്ടിലൂടെ ബിറ്റ് കോയിന്‍ വാങ്ങി ബിറ്റ് കോയിന്‍ വാലറ്റിലൂടെ ഇന്റര്‍നെറ്റില്‍ പണം ചിലവിടാം. ഇത് കണ്ടുപിടിക്കാന്‍ എളുപ്പമല്ല എന്ന പ്രതേകതയുമുണ്ട്. സാധാരണ സെര്‍ച്ചിങ് ഏജന്‍സിയായ ഗൂഗിളില്‍ ഇത്തരം വെബ് സൈറ്റുകള്‍ ലഭ്യമല്ല. വിന്‍ഡോ ഷോപ്പിംഗ് സൈറ്റുകള്‍ വഴി ഡീപ് വെബ് അഡ്രസ്സിലൂടെയാണ് മരുന്ന് പരസ്യങ്ങള്‍ നല്‍കുന്നത്. വാങ്ങുന്നവരും കൊടുക്കുന്നവരും പരസ്പരം അറിയുന്നുമില്ല. Tor പോലെയുള്ള സെര്‍വറിലൂടെ ഇത്തരം കൊടുക്കല്‍ വാങ്ങലുകള്‍ നടത്തുന്നുണ്ടെങ്കിലും ഈ സെര്‍വര്‍ ഐ.പി അഡ്രെസ്സ് രേഖപ്പെടുത്താത്തത് മൂലം കണ്ടുപിടിക്കാനും കഴിയില്ല എന്ന സൗകര്യവുമുണ്ട്.

ഉറക്കമില്ലായ്മ, ഉത്കണ്ഠ, മാനസിക സമ്മര്‍ദ്ദം തുടങ്ങി മാനസിക-ശാരീരിക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്ന ഇത്തരം മരുന്നുകള്‍ ഉപയോഗിക്കുന്നതിനെതിരെ പ്രചാരണം ശക്തമാക്കണമെന്നു ട്രിനിറ്റി കോളേജിലെ ഡോക്ടര്‍ മെഗ് ഗ്രെത്ത് വ്യക്തമാക്കി. 2014-ല്‍ യു.കെ ലണ്ടന്‍ സ്‌കൂള്‍ ഓഫ് എക്കണോമിക്‌സ് നടത്തിയ പഠനത്തില്‍ അയര്‍ലണ്ടിലും, യു.കെയിലും വിദ്യാര്‍ത്ഥികള്‍ ഉത്തേജക മരുന്ന് വ്യാപകമായി ഉപയോഗിക്കുന്നുണ്ടെന്ന് കണ്ടെത്തിയിരുന്നു.

യൂണിവേഴ്‌സിറ്റികള്‍ ആധികാരികമായി ബോധവത്കരണം നടത്താത്തത് മൂലം പ്രതിസന്ധി ശക്തമാകുകയാണ്. കഴിഞ്ഞ വര്‍ഷം അയര്‍ലണ്ടില്‍ പരീക്ഷാകാലത്ത് 1300-ഓളം ഇത്തരത്തിലുള്ള ഔഷധങ്ങള്‍ പിടിച്ചെടുത്തിരുന്നു. തലച്ചോറിലെ കോര്‍ട്ടെക്സിനെ പില്‍ക്കാലത്ത് പ്രതികൂലമായി ബാധിക്കുന്നവയാണ് ഇത്തരം ഉത്തേജകങ്ങള്‍.

Share this news

Leave a Reply

%d bloggers like this: