കരള്‍ ക്യാന്‍സര്‍ രോഗികള്‍ അയര്‍ലണ്ടില്‍ വര്‍ദ്ധിച്ചു വരുന്നതായി റിപ്പോര്‍ട്ട്

ഡബ്ലിന്‍: അയര്‍ലണ്ടില്‍ കരള്‍ ക്യാന്‍സര്‍ ബാധിതരുടെ എണ്ണത്തില്‍ ക്രമാനുഗതമായ വര്‍ദ്ധനവ് രേഖപ്പെടുത്തിയതായി നാഷണല്‍ ക്യാന്‍സര്‍ രജിസ്റ്ററി ഓഫ് അയര്‍ലന്‍ഡ് റിപ്പോര്‍ട്ട് ചെയ്തു. 1990-ല്‍ രാജ്യത്ത് 60 കരള്‍ ക്യാന്‍സര്‍ റിപ്പോര്‍ട്ട് ചെയ്തിടത്ത് 2014-ല്‍ 270 രോഗികള്‍ ഉണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 1994-നു ശേഷം വര്‍ഷാവര്‍ഷങ്ങളില്‍ 5% സ്ത്രീകളിലും 6.5% പുരുഷന്മാരിലും രോഗമുണ്ടെന്ന് കണ്ടെത്തി. കരള്‍ ക്യാന്‍സര്‍ ബാധിച്ച് 1990-ല്‍ 40 മരണങ്ങള്‍ സ്ഥിതീകരിച്ചപ്പോള്‍ 2013-ല്‍ 306 പേര്‍ ഈ രോഗം പിടിപെട്ട് മരണപ്പെട്ടു.

രോഗം ഭേദപ്പെടുന്നവരുടെ എണ്ണത്തിന് പുരോഗതി ഉള്ളതായി എന്‍.സി.ഐ.ആര്‍ രേഖപ്പെടുത്തുന്നു. രോഗ മുക്തി നേടുന്നവരുടെ എണ്ണം കണക്കാക്കുമ്പോള്‍ യൂറോപ്പില്‍ അഞ്ചാം സ്ഥാനം അയര്‍ലന്‍ഡിനാണ്. ജര്‍മനി, സ്വിറ്റ്‌സര്‍ലാന്റ്‌റ്, ഫ്രാന്‍സ് എന്നീ രാജ്യങ്ങളാണ് അയര്‍ലണ്ടിനെക്കാള്‍ മുന്നില്‍ നില്‍ക്കുന്നതു. 45 വയസ്സിനു താഴെയുള്ള 37% പേര്‍ കരള്‍ ക്യാന്‍സറില്‍ നിന്നും സുഖം പ്രാപിച്ചുകഴിഞ്ഞതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

മറ്റു ക്യാന്‍സറികളില്‍ വെച്ച് മാരകമാണ് കരള്‍ ക്യാന്‍സര്‍. കാരണം കരളില്‍ മുഴകള്‍ വര്‍ദ്ധിക്കുമ്പോള്‍ സര്‍ജറി ചെയ്യാന്‍ കഴിയാറില്ല. ഹെപ്പറ്റൈറ്റിസ് ബി, സി, ലിവര്‍ സിറോസിസ് തുടങ്ങിയ കരള്‍ രോഗങ്ങള്‍ കരള്‍ ക്യാന്‍സറിന് കാരണമാകുന്നു. അയര്‍ലണ്ടിലെ പുരുഷന്മാരില്‍ ആള്‍ക്കഹോളിക് ലിവര്‍ സിറോസിസ് സ്ത്രീകളെ അപേക്ഷിച്ച് കൂടുതലാണെന്നും എന്‍.സി.ഐ.ആര്‍ റിപ്പോര്‍ട്ട് ചെയുന്നു.

Share this news

Leave a Reply

%d bloggers like this: