റൈന്‍ എയര്‍ ആകാശ യാത്രയില്‍ ഭക്ഷണവില ഉയരുന്നു.

ഡബ്‌ളിന്‍: ഐറിഷ് എയര്‍ലൈന്‍ റൈന്‍ എയര്‍ വിമാന യാത്രകളില്‍ ഭക്ഷണത്തിന് ഉയര്‍ന്ന വില ഈടാക്കുന്നതായി പരാതി. മറ്റു എയര്‍ലൈന്‍ സര്‍വീസുകളുമായി താരതമ്യം ചെയുമ്പോള്‍ വിലയിലെ മാറ്റം മനസിലാക്കാന്‍ കഴിയുമെന്ന് യാത്രക്കാര്‍ വിലയിരുത്തുന്നു. ഒരു ചെറിയ കുപ്പി വൈനിനു 6 യൂറോ ഈടാക്കുന്നുണ്ട്. 330 ml larger ലഭിക്കാന്‍ 445 യൂറോയും, 500 ml കുപ്പി വെള്ളത്തിന് 3 യൂറോയും നല്‍കണം.

മൊണാര്‍ക്ക്, ഈസി ജെറ്റ്, ബി.എ എന്നീ ഐറിഷ് എയര്‍ ലൈനുകള്‍ താരതമ്യേന  കുറഞ്ഞ വിലക്ക് ആണ് ഭക്ഷ്യ വസ്തുക്കള്‍ ലഭ്യമാക്കുന്നത്. വൈനിനു 85 c ഉം, കുപ്പി വെള്ളത്തിന് 92 സി, ബിയര്‍ 11 സി എന്നിങ്ങനെയാണ് വില ഈടാക്കുന്നത്. ലഖുഭക്ഷണത്തിനു പല എയര്‍ ലൈനുകളും പല വിലയാണ് ഈടാക്കുന്നത്.

റൈന്‍ എയര്‍ cheese Sarnie ലഭിക്കാന്‍ 4.45 യൂറോ ഈടാക്കുമ്പോള്‍, ബി.എ 3.35 യുറോക്ക് ലഭ്യമാക്കുന്നു. ഈസി ജെറ്റ് ബേക്കണ്‍ റോളിന് 5.15 യൂറോ എന്ന നിരക്കാണ് പ്രാബല്യത്തിലുള്ളത്. ബി.എ എയര്‍ലൈന്‍ ഗാറ്റ് വിക്ക് ഹീത്രോ യാത്രയിലെ ഇക്കോണമി ക്ളാസ് യാത്രക്കാര്‍ക്ക് അനുവദിച്ച സൗജന്യ ഭക്ഷണം അടുത്തിടെ നിര്‍ത്തലാക്കിയിട്ടുണ്ട്.

റൈന്‍ എയര്‍ വിമാന യാത്രയില്‍ ഭക്ഷണവില ഉയര്‍ത്തിയത് എയര്‍ ലൈനിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. റൈന്‍ എയര്‍ യാത്രക്കാര്‍ക്ക് സമയവും, കുറഞ്ഞ വിമാന ടിക്കറ്റും ലാഭമാക്കുന്നുണ്ടെന്നും അതിനാല്‍ ഭക്ഷണ വില ഗുരുതര പ്രശ്‌നമായി കാണരുതെന്നും റൈന്‍ എയര്‍ വക്താവ് വ്യക്തമാക്കിയിരിക്കുകയാണ്.

Share this news

Leave a Reply

%d bloggers like this: