ഒബാമ കെയര്‍ ഇനി പഴങ്കഥയായി തുടരും…

യു.എസ്: ഡൊണാള്‍ഡ് ട്രംപിന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിലെ സുപ്രധാന വാഗ്ദാനമായ ‘ഒബാമ കെയര്‍’ പദ്ധതി നടപ്പാക്കാനുള്ള യജ്ഞത്തിന് യു.എസ് കോണ്‍ഗ്രസ്സിന്റെ പിന്തുണ ലഭിച്ചു. റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് മുന്‍തൂക്കമുള്ള സഭയില്‍ 198 പേര്‍ അനുകൂലിച്ചതിനെ തുടര്‍ന്നാണ് ഈ പദ്ധതി നിര്‍ത്തലാക്കാനുള്ള തീരുമാനത്തിന് അനുമതി ലഭിച്ചത്. ഡൊണാള്‍ഡ് ട്രംപ് അധികാരമേറ്റെടുക്കാന്‍ ഒരാഴ്ച ബാക്കി നില്‍ക്കെയാണ് ഈ പദ്ധതി റദ്ദാക്കാനുള്ള ആദ്യ നടപടി പൂര്‍ത്തിയായത്.

ഒബാമ ഭരണകൂടം രാജ്യത്ത് ആരംഭിച്ച സങ്കീര്‍ണമായ ആരോഗ്യ പദ്ധതിയാണ് ‘ഒബാമ കെയര്‍’. ജനപ്രീതിയും, ജനരോക്ഷവും ഒരുപോലെ ലഭിച്ച ഈ പദ്ധതി സാധാരണക്കാരുടെ ജീവിതത്തിനു അധിക ഭാരമാണ് ചുമത്തിയതെന്ന് ട്രംപ് തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ അഭിപ്രായപ്പെട്ടിരുന്നു. ഭരണം ലഭിച്ചാല്‍ ഇത് നിര്‍ത്തലാക്കുമെന്ന വാഗ്ദാനം പാലിച്ചതായും, ഒബാമ കെയര്‍ ഇനി ചരിത്രമാകുമെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചിട്ടു.

Share this news

Leave a Reply

%d bloggers like this: