അയര്‍ലണ്ടില്‍ സാമ്പത്തീക അസമത്വം രൂക്ഷമായി തുടരുന്നു – വേള്‍ഡ് ഇക്കണോമിക് ഫോറം

ഡബ്ലിന്‍ : ജീവിത നിലവാരത്തിലും, സാമ്പത്തീക വളര്‍ച്ചയിലും അയര്‍ലണ്ട് മുന്‍പന്തിയിലാണെങ്കിലും സാമ്പത്തീക അസമത്വം രാജ്യത്ത് രൂക്ഷമാണെന്ന് തെളിയിക്കുന്ന റിപ്പോര്‍ട്ടുകള്‍ വേള്‍ഡ് ഇക്കണോമിക് ഫോറം പുറത്ത് വിട്ടു. തൊഴിലവസരങ്ങള്‍, ശമ്പളം, ജീവിത നിലവാരം, സാമൂഹിക ജീവിതം എന്നി സൂചികകളില്‍ ഉയര്‍ച്ചയിലാണ്. മുപ്പത് സാമ്പത്തീക ശക്തികളെ ഉള്‍ക്കൊള്ളിച്ച ഈ പട്ടികയില്‍ അയര്‍ലണ്ടിന് പന്ത്രണ്ടാം സ്ഥാനമാണുള്ളത്. യൂറോപ്പ്യന്‍ ശക്തികളായ ജര്‍മ്മനി, ഫ്രാന്‍സ്, യു.കെ, എന്നീ രാജ്യങ്ങളെ കടത്തിവെട്ടിയാണ് അയര്‍ലണ്ട് ഉന്നത സ്ഥാനം ഉറപ്പാക്കിയത്.

യൂറോപ്പ്യന്‍ രാജ്യങ്ങള്‍ക്കിടയില്‍ സാമ്പത്തീക അസമത്വം നേരിടുന്ന നാലാമത്തെ രാജ്യമായി അയര്‍ലണ്ടിനെ റിപ്പോര്‍ട്ടില്‍ പ്രതിപാദിക്കുന്നു. അടിസ്ഥാന വികസന സൗകര്യത്തില്‍ ഇരുപത്തഞ്ചാം സ്ഥാനത്തേക്ക് അയര്‍ലണ്ട് തള്ളപ്പെട്ടു. ഇക്കാര്യത്തില്‍ ഗ്രീസ്, ഇറ്റലി, എന്നിവയെക്കാള്‍ മുന്‍പന്തിയിലാണ് അയര്‍ലണ്ടിനെ സ്ഥാനമെങ്കിലും യൂറോപ്പിലെ മറ്റ് പ്രധാന രാജ്യങ്ങളുടെ പുറകിലാണെന്നത് ഏറെ ആശങ്കാജനകമാണ്. ജി.ഡി.പി യുടെ കാര്യത്തില്‍ രാജ്യം അത്ര മോശമല്ലെങ്കിലും വരും കാലങ്ങളില്‍ താഴ്ച രേഖപ്പെടുത്താന്‍ സാധ്യതയുണ്ടെന്നും ഇക്കണോമിക് ഫോറം തയ്യാറാക്കിയ വിദഗ്ദര്‍ മുന്നറിയിപ്പ് നല്‍കുന്നു.

രാജ്യത്തെ ആയുര്‍ദൈര്‍ഘ്യം 71.5 ആയി ഉയര്‍ത്താന്‍ കഴിഞ്ഞത് ഏറെ ആശാവഹമാണ്. സ്ഥിരമായി ജോലി ചെയ്ത ശമ്പളം വാങ്ങുന്ന രാജ്യങ്ങളില്‍ അയര്‌ലന്റിന് പതിനെട്ടാം സ്ഥാനമാണുള്ളത്. തൊഴില്‍ ചെയ്യുന്നവരുടെ എണ്ണത്തില്‍ രാജ്യം പുറകിലാണ്. സാമ്പത്തീക വളര്‍ച്ച, ജീവിത നിലവാരം, തൊഴില്‍ മേഖല, ദാരിദ്ര്യം, അസമത്വം, ജനസംഖ്യ, തുടങ്ങിയ മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കി പുറത്തുവിട്ട ഹ്യൂമന്‍ ഡെവലപ്പ്‌മെന്റ് ഇന്ഡക്‌സ് റിപ്പോര്‍ട്ട് ആണ് വേള്‍ഡ് ഇക്കണോമിക് ഫോറം പുറത്ത് വിട്ടത്.

ഈ സൂചിക പ്രകാരം നോര്‍വേ ആണ് വികസനത്തില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്നത്. ലക്‌സംബര്‍ഗ് രണ്ടാമതും, സ്വറ്റ്‌സര്‍ലന്റ്(3), ഐസ്ലാന്‍ഡ്(4), ഡെന്മാര്‍ക്ക്(5), എന്നീ സ്ഥാനങ്ങളിലുണ്ട്. വലിയ പരിക്കുകളില്ലാതെ മധ്യനിരയിലാണ് അയര്‍ലണ്ടിന്റെ നിലവിലെ സ്ഥാനമെങ്കിലും രാജ്യത്ത് സാമ്പത്തീക അസമത്വം നിലനില്‍ക്കുന്നത് വികസന മാതൃകകള്‍ക്ക് ഏറെ ദോഷകരമാകുമെന്നാണ് വിദഗ്ദാഭിപ്രായം.

 

 

എ എം

Share this news

Leave a Reply

%d bloggers like this: