ചെക്ക്‌പോസ്റ്റിനു നേരേ ഭീകരാക്രമണം; ഈജിപ്തില്‍ എട്ട് പോലീസുകാര്‍ കൊല്ലപ്പെട്ടു

കെയ്‌റോ: ഈജിപ്തിലെ ന്യൂവാലി പ്രവിശ്യയില്‍ സുരക്ഷാ ചെക്ക്‌പോസ്റ്റിന് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ എട്ട് പൊലീസുകാര്‍ കൊല്ലപ്പെട്ടു. മൂന്ന് പൊലീസുകാര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പ്രാദേശിക സമയം തിങ്കളാഴ്ച രാത്രി 8.15നാണ് ആക്രമണമുണ്ടായത്. ഏറ്റുമുട്ടലില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടതായി ആഭ്യന്തരമന്ത്രാലയം അറിയിച്ചു.

ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഈജിപ്തില്‍ സൈന്യത്തിന് നേരെയുള്ള അക്രമണങ്ങള്‍ വര്‍ധിച്ചുവരികയാണ്. മൂന്ന് പതിറ്റാണ്ടോളം ഈജിപ്തിനെ അടക്കിഭരിച്ച ഹോസ്‌നി മുബാറക് ജനകീയ പ്രക്ഷോഭത്തിനൊടുവില്‍ 2013ല്‍ അധികാരഭ്രഷ്ടനാക്കപ്പെട്ടതിന് ശേഷമാണ് പൊലീസിനും സൈന്യത്തിനും നേരെയുള്ള ആക്രമണങ്ങള്‍ കൂടിയത്.

-എംഎന്‍-

Share this news

Leave a Reply

%d bloggers like this: