പുതിയ ചിത്രത്തില്‍ ട്രാന്‍സ്ജന്‍ഡര്‍ നായികയെ അഭിമാനത്തോടെ പരിചയപ്പെടുത്തി മെഗാസ്റ്റാര്‍ മമ്മൂട്ടി

ആദ്യമായി ഒരു ട്രാന്‍സ്ജന്‍ഡര്‍ നായികയായി എത്തുന്നു. മമ്മൂട്ടി നായകനായ പേരന്‍പിലാണ് ട്രാന്‍സ്ജന്‍ഡന്‍ അഞ്ജലി അമീര്‍ പ്രധാന വേഷത്തിലെത്തുന്നത്.

മമ്മൂട്ടിയാണ് ചിത്രത്തിലേക്ക് അഞ്ജലിലെ ശുപര്‍ശ ചെയ്തത്. താന്‍ ആഗ്രഹിച്ചത് പോലെ സിനിമയില്‍ തിളങ്ങാന്‍ അവസരം ലഭിച്ചതിന്റെ ത്രില്ലിലാണ് നായിക അഞ്ജലി അമീര്‍. അഞ്ജലിയെ തേടിയെത്തിയിരിക്കുന്നത് മെഗാസ്റ്റാറിനൊപ്പം അഭിനയിക്കാനുള്ള അവസരമാണ്. ട്രാന്‍സ്ജന്‍ഡറുകളുടെ ഇടയില്‍ നിന്നും ആദ്യം സിനിമയിലേക്ക് എത്തിയ 21-കാരി പെണ്‍കുട്ടിയാണ് അഞ്ജലി.

”മമ്മൂക്കയോടൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞത് ഒരിക്കലും മറക്കാന്‍ കഴിയാത്ത അനുഭവമാണ്. ആദ്യമായിട്ടാണ് മമ്മൂട്ടിയെ നേരിട്ട് കാണുന്നത്. അദ്ദേഹത്തോടൊപ്പം വര്‍ക്ക് ചെയ്യാന്‍ കഴിഞ്ഞത് അനുഗ്രഹമാണ്. എന്നെ സഹായിക്കാനും അദ്ദേഹം ശ്രമിച്ചിട്ടുണ്ട്”.

റാം സംവിധാനം ചെയ്യുന്ന മമ്മൂട്ടിയുടെ പേരന്‍പ് എന്ന തമിഴ് ചിത്രത്തിലാണ് നായികയായി അഞ്ജലി എത്തുന്നത്. ഒരിടവേളയ്ക്ക് ശേഷം മമ്മൂട്ടി തമിഴിലേക്ക് തിരിച്ചെത്തുന്ന സിനിമയാണ് പേരന്‍പ്. തമിഴില്‍ മാത്രമാണ് ചിത്രം റിലീസ് ചെയ്യുന്നതെന്ന് സംവിധായകന്‍ നേരത്തേ വ്യക്തമാക്കിയിരുന്നെങ്കിലും, ചിത്രം മലയാളത്തിലും റിലീസ് ചെയ്യുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

അച്ഛനും മകളും തമ്മിലുള്ള സ്നേഹബന്ധത്തിന്റെ കഥ പറയുന്ന ചിത്രം ഇതിനോടകം വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. പേരന്‍പിലൂടെ സുരാജ് വെഞ്ഞാറമ്മൂട് തമിഴിലേക്ക് അരങ്ങേറുകയാണ്. ദേശീയ പുരസ്‌കാര നേട്ടത്തിന് ശേഷം സുരാജ് ഗൗരവമുള്ള വേഷങ്ങളിലേക്ക് കൂടി ചുവടു മാറ്റുന്നതിന്റെ ഭാഗമാണ് അദ്ദേഹത്തിന്റെ തമിഴിലേക്കുള്ള രംഗപ്രവേശവും. കൊടൈക്കനാലിലും ചെന്നൈയിലുമായാണ് സിനിമയുടെ ചിത്രീകരണം

 

 

എ എം

 

Share this news

Leave a Reply

%d bloggers like this: