ചൈനയും പാകിസ്ഥാനും ബന്ധം മെച്ചപ്പെടുത്തുന്നത് ഇന്ത്യയെ പ്രതിരോധിക്കാന്‍

ചൈനയും പാകിസ്ഥാനും സൗഹൃദം വളര്‍ത്തുന്നത് ഇന്ത്യയെ ലക്ഷ്യം വെച്ചാണെന്ന് മാധ്യമ റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ദിവസം ചൈന-പാകിസ്ഥാന്‍ സാമ്പത്തീക ഇടനാഴിയില്‍ സുരക്ഷിതത്വം ഉറപ്പു വരുത്താന്‍ ചൈന പാകിസ്ഥാന് രണ്ട് കപ്പലുകള്‍ നല്‍കിയിരുന്നു. ബലൂചിസ്ഥാന്‍ തുറമുഖത്ത് വെച്ചാണ് പാക് നാവിക സേനയുടെ തലവന്‍ ഇത് ഏറ്റുവാങ്ങിയത്. മാത്രമല്ല പാകിസ്ഥാനില്‍ അണക്കെട്ട് നിര്‍മ്മാണത്തിനും ചൈന സാമ്പത്തീക സഹായം നല്‍കുന്നുണ്ട്. പാകിസ്ഥാനോടുള്ള ചൈനയുടെ ആഭിമുഖ്യം ഇന്ത്യക്ക് തലവേദന സൃഷ്ടിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷണങ്ങള്‍.

അഫ്ഗാനിസ്ഥാനുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ഇന്ത്യ ബലൂചിസ്ഥാനിലെ ചില അസ്വാരസ്യങ്ങള്‍ ഉയര്‍ത്തികാണിച്ചിരുന്നു. കൂടാതെ ഇന്ത്യന്‍ സൈനിക സംവിധാനങ്ങളെ പാകിസ്താന്‍ പേടിക്കുന്നുമുണ്ട്.

പാകിസ്താന്‍ കാശ്മീരില്‍ കാണിക്കുന്ന അതേ താത്പര്യം തന്നെയാണ് അരുണാചലില്‍ ചൈനയും പിന്തുടരുന്നത്. അതായത് ഇന്ത്യ രണ്ട് രാജ്യങ്ങള്‍ക്കിടയിലെ പൊതു പ്രശ്‌നമായി ഉയര്‍ന്നു വന്നിരിക്കുകയാണ്. ചൈനയുമായി ബന്ധം സ്ഥാപിച്ചാല്‍ ഇന്ത്യയുമായി ഒരു യുദ്ധ സാധ്യത പാകിസ്താന്‍ ഉറപ്പാക്കിയാല്‍ സഹായഹസ്തം നീട്ടാന്‍ ചൈന മടി കാണിക്കില്ല. കൂടാതെ കാശ്മീര്‍ പ്രശ്‌നത്തില്‍ പാക്ക് താത്പര്യം നിലനിര്‍ത്താനുള്ള ശ്രമവും ചൈന നടത്തും. അതിനുമപ്പുറം യു.എന്‍ തീരുമാനങ്ങളില്‍ പാകിസ്ഥാനെ പിന്‍താങ്ങാനും ചൈന മടിക്കില്ലെന്ന് വരാം.
എ എം

Share this news

Leave a Reply

%d bloggers like this: