ട്രംപ് സ്ഥാനമേല്‍ക്കാന്‍ മണിക്കൂറുകള്‍ മാത്രം

വാഷിങ്ടണ്‍ : ലോകം ഉറ്റുനോക്കവെ അമേരിക്കന്‍ ഐക്യനാടുകളുടെ നാല്‍പ്പത്തഞ്ചാം പ്രസിഡന്റായി ഡോണള്‍ഡ് ജോണ്‍ ട്രംപ് അധികാരമേല്‍ക്കാന്‍ മണിക്കുറുകള്‍ മാത്രം.

ക്യാപ്പിറ്റോള്‍ ബില്‍ഡിങ്ങിന്റെ പടവുകളില്‍ പ്രാദേശിക സമയം പകല്‍ 11ന് ചടങ്ങ് ആരംഭിക്കും. കൃത്യം 12ന് സുപ്രീംകോടംതി ചീഫ് ജസ്റ്റിസ് ജോണ്‍ റോബര്‍ട്‌സ് സത്യവാചകം ചൊല്ലിക്കൊടുക്കും. പ്രസിഡന്റ് അധികാരമേറ്റയുടന്‍ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സും സത്യവാചകം ചൊല്ലി അധികാരമേല്‍ക്കും.

എഴുപത്കാരനായ ട്രംപ് രണ്ട് ബൈബിളില്‍ തൊട്ടാണ് സത്യപ്രതിജ്ഞ ചെയ്യുന്നത്. എബ്രഹാം ലിങ്കണ്‍ ഉപയോഗിച്ചിരുന്ന ബൈളിലും കുടുംബ പാരമ്പര്യമായി കൈമാറിക്കിട്ടിയ ബൈബിളിലും തൊട്ടായിരിക്കും സത്യ പ്രതിജ്ഞ. ലിങ്കന്റെയും മാര്‍ട്ടിന്‍ ലൂഥര്‍ കിങ് ജൂനിയറിന്റെയും ബൈബിളില്‍ തൊട്ടയിരുന്നു ബരാക് ഒബാമ സത്യപ്രതിജ്ഞ ചെയ്തത്. ആദ്യം വൈസ്പ്രസിഡന്റ് അധികാരമേല്‍ക്കും ആദ്യം വൈസ് പ്രസിഡന്റായി മൈക്ക് പെന്‍സ് സ്ഥാനമേല്‍ക്കും. അതിനു ശേഷമായിരിക്കും ട്രംപ് പ്രസിഡന്റായി സ്ഥാനമേല്‍ക്കുന്നത്. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ജോണ്‍ റോബര്‍ട്സ് ആണ് സത്യവാചകം ചൊല്ലിക്കൊടുക്കുന്നത്.

തുടര്‍ന്ന് അമേരിക്കയുടെ ചരിത്രത്തില്‍ത്തന്നെ ഇടംപിടിച്ചേക്കുമെന്ന് കരുതുന്ന ട്രംപിന്റെ ആദ്യ അഭിസംബോധന നടക്കും. ഒബാമ ഉള്‍പ്പെടെയുള്ള മുന്‍ഗാമികളുടെ രീതി പിന്തുടര്‍ന്നാണ് 20 മിനിറ്റ് നീളുന്ന പ്രസംഗം. മുന്‍ പ്രസിഡന്റുമാരായ ജോര്‍ജ് ഡബ്‌ള്യു ബുഷ്, ബില്‍ ക്‌ളിന്റന്‍, ജിമ്മി കാര്‍ട്ടര്‍, മുന്‍ പ്രഥമ വനിതകളായ ലോറ ബുഷ്, ഹിലരി ക്‌ളിന്റന്‍, റോസലിന്‍ കാര്‍ട്ടര്‍ എന്നിവര്‍ ചടങ്ങിനെത്തും. തെരഞ്ഞെടുപ്പില്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തിനുശേഷം പരാജയപ്പെട്ട ഹിലരി ക്‌ളിന്റനും ട്രംപും ആദ്യമായാകും തെരഞ്ഞെടുപ്പിനുശേഷം നേരില്‍ കാണുന്നത്. ആശുപത്രിയില്‍ ആയതിനാല്‍ മുന്‍ പ്രസിഡന്റ് ജോര്‍ജ് എച്ച് ഡബ്‌ള്യു ബുഷും ഭാര്യ ബാര്‍ബറ ബുഷും ചടങ്ങിനെത്തില്ല.

പ്രസംഗത്തിനുശേഷം സംഗീതപരിപാടിയും ആത്മീയ നേതാക്കളുടെ അനുഗ്രഹ പ്രഭാഷണവും അരങ്ങേറും. തുടര്‍ന്ന് സ്ഥാനമൊഴിയുന്ന പ്രസിഡന്റ് ബറാക് ഒബാമയ്ക്കും കുടുംബത്തിനും യാത്രയയപ്പ് നല്‍കും. പിന്നീട് ട്രംപ് വിരുന്നില്‍ പങ്കെടുക്കും. പകല്‍ മൂന്നിന് പുതിയ പ്രസിഡന്റ് ഔദ്യോഗിക വാഹനത്തില്‍ ക്യാപ്പിറ്റോളില്‍നിന്ന് പെന്‍സില്‍വാനിയ അവന്യൂവിലൂടെ വൈറ്റ് ഹൌസിലേക്ക് നീങ്ങും.

അമേരിക്കന്‍ കോണ്‍ഗ്രസിലെ 50 അംഗങ്ങള്‍ ചടങ്ങ് ബഹിഷ്‌കരിക്കുമെന്ന് ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്. എട്ടുമുതല്‍ ഒമ്പത് ലക്ഷംവരെ ആളുകള്‍ സത്യപ്രതിജ്ഞാ ചടങ്ങിന് എത്തുമെന്നാണ് കണക്കുകൂട്ടല്‍. എട്ട് വര്‍ഷം മുമ്പ് ഒബാമ സ്ഥാനമേല്‍ക്കുന്ന ചടങ്ങിനെത്തിയത് 18 ലക്ഷം പേരായിരുന്നു.

നവംബര്‍ എട്ടിന് നടന്ന തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ഹിലരി ക്ലിന്റനെ അട്ടിമറിച്ചാണ് ട്രംപ് അധികാരമേല്‍ക്കുന്നത്. പ്രവചനങ്ങള്‍ കാറ്റില്‍ പറത്തി 288 സീററുകള്‍ നേടിയാണ് ട്രംപ് വിജയിച്ചത്. അമേരിക്കയുടെ ഏറ്റവും പ്രായംകൂടിയ പ്രസിഡന്റാണ് 70കാരനായ ട്രംപ്. ഏറ്റവും കുറഞ്ഞ ഭൂരിപക്ഷത്തിലാണ് ട്രംപ് സ്ഥാനമേല്‍ക്കുന്നത്. രണ്ട് മാസത്തിനു ശേഷം തിരഞ്ഞെടുപ്പ് നടന്ന രണ്ട് മാസങ്ങള്‍ക്കു ശേഷമാണ് പ്രസിഡന്റിന്റെ സത്യപ്രതിജ്ഞ. 1933 വരെ മാര്‍ച്ച് നാലിനായിരുന്നു പ്രസിഡന്റിന്റെ സത്യ പ്രതിജ്ഞ. 1933ലാണ് ഭരണഘടന ഭേദഗതിയോടെ ജനുവരി 20ല്‍ സത്യപ്രതിജ്ഞ നടത്താന്‍ തീരുമാനിച്ചത്.

തിരഞ്ഞെടുപ്പിന് മുമ്പും അതിനു ശേഷവും ട്രംപിനെതിരെ ശക്തമായ പ്രതിഷേധം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്നുണ്ട്. ഇതിനെ തുടര്‍ന്ന് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.

 

എ എം

Share this news

Leave a Reply

%d bloggers like this: