എമര്‍ജന്‍സി ബെഡുകള്‍ അനുവദിച്ചിട്ടും Portiuncula ആശുപത്രിയില്‍ ഇന്ന് വന്‍ തിക്കും തിരക്കും

ഗാല്‍വേ: ബാലിന്‍സോളിലെ Portiuncula ആശുപത്രിയില്‍ ഇന്ന് തിരക്ക് നിയന്ത്രണാതീതമായതായി റിപ്പോര്‍ട്ടുകള്‍. ട്രോളിയില്‍ കാത്തിരുന്ന രോഗികള്‍ 28 പേരാണെന്ന് ആശുപത്രി അധികൃതര്‍ പുറത്തു വിട്ട റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. അത്യാവശ്യ സംവിധാനങ്ങള്‍ ക്രമപ്പെടുത്തിയിട്ടും തിരക്ക് നിയന്ത്രിക്കാന്‍ കഴിയാത്തതു ആശുപത്രി ജീവനക്കാരെ ഏറെ ബുദ്ധിമുട്ടിലാക്കി.

ഈ ആശുപത്രിയില്‍ എമര്‍ജന്‍സി ബഡുകള്‍ അനുവദിച്ചുകൊണ്ട് ആരോഗ്യ വകുപ്പ് ഉത്തരവിറക്കിയിരുന്നു. എങ്കിലും എമര്‍ജന്‍സി ഡിപ്പാര്‍ട്‌മെന്റിലെ പ്രതിസന്ധികള്‍ തുടരുകയാണെന്ന് ഐ.എന്‍.എം.ഓ വക്താവ് അറിയിച്ചു. പകര്‍ച്ചപ്പനി പടര്‍ന്നു പിടിച്ചതിനെ തുടര്‍ന്ന് ജനനിബിഡമായ ആശുപത്രികളില്‍ അടിയന്തര സൗകര്യങ്ങള്‍ ഒരുക്കിയിരുന്നു. എന്നാല്‍ താത്കാലികമായ പരിഹാരമാര്‍ഗങ്ങളിലൂടെ തിരക്ക് കുറച്ചുകൊണ്ടുവരാന്‍ ആശുപത്രികള്‍ക്ക് കഴിയുന്നില്ലെന്ന വസ്തുത വളരെ വ്യക്തമാക്കുന്നതാണ് ഇന്നത്തെ ആശുപത്രി റിപ്പോര്‍ട്ടുകള്‍.

Share this news

Leave a Reply

%d bloggers like this: