പുതിയ പ്രി-സ്‌കൂളുകള്‍ക്ക് വേണ്ടിയുള്ള ആവശ്യം ശക്തമാകുന്നു ; കുഞ്ഞുങ്ങളുടെ എണ്ണം 100,000 കടന്നു

അയര്‍ലണ്ടില്‍ സൗജന്യ പ്രി-സ്‌കൂള്‍ സ്‌കീമില്‍ ചേര്‍ക്കപ്പെട്ട കുഞ്ഞുങ്ങളുടെ എണ്ണം 100,000 കവിഞ്ഞതായി ഐറിഷ് ചൈല്‍ഡ് കെയര്‍ മന്ത്രി കാതറീന്‍ സപ്പോണ്‍ സ്ഥിതീകരിച്ചു. സ്‌കീമിലുള്‍പ്പെട്ട മൂന്ന്-നാല് വയസ്സ് പ്രായമുള്ള 108,019 കുട്ടികള്‍ നിലവില്‍ അയര്‍ലന്റിലെ വിവിധ ക്രഷേഴ്സിലും, പ്രി-സ്‌കുളുകളിലുമായി സൗജന്യ വിദ്യാഭ്യാസം നേടുന്നുണ്ട്.

2014-2015 വര്‍ഷത്തില്‍ 68,333 കുഞ്ഞുങ്ങള്‍ എന്ന നിലയില്‍ നിന്ന് കാര്യമായ വര്‍ധനവാണ് പുതിയ സ്‌കീം ആരംഭിച്ചതിനു ശേഷം ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ സെപ്റ്റംബറിലാണ് ഐറിഷ് ശിശുസംരക്ഷണ വകുപ്പ് ഏര്‍ലി ചൈല്‍ഡ്ഹുഡ് കെയര്‍ ആന്‍ഡ് എഡ്യൂക്കേഷന്‍ (ECCE) എന്ന സ്‌കീമിന് തുടക്കം കുറിക്കുകയും നാല് വയസ്സ് വരെ പ്രായമുള്ള കുഞ്ഞുങ്ങള്‍ക്ക് സൗജന്യ വിദ്യാഭ്യാസം ലഭ്യമാക്കാനും തുടങ്ങിയത്. മാതാപിതാക്കള്‍ക്ക് അവരുടെ കുഞ്ഞുങ്ങളെ പരിചരിക്കുന്നതിനുള്ള സാമ്പത്തീക പിന്തുണയും ഈ സ്‌കീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

അതേസമയം ശിശുസംരക്ഷണ ചെലവ് കുറയ്ക്കാനുള്ള മാര്‍ഗമായി ചൈല്‍ഡ് കെയര്‍ സ്‌കീം ആരംഭിക്കുമ്പോള്‍ അതിനാവശ്യമായ പ്രി-സ്‌കൂളുകളുടെ എണ്ണത്തിലും കാര്യമായ വര്‍ദ്ധനവ് ഉണ്ടാവേണ്ടതുണ്ടെന്നാണ് വിമര്ശകരുടെ വാദം.

ഈ പദ്ധതി വന്‍ വിജയമായാണ് മന്ത്രി കണക്കാക്കുന്നത്. നിലവാരമുള്ളതും സാധാരണക്കാര്‍ക്ക് താങ്ങാന്‍ പറ്റുന്നതുമായ ശിശുസംരക്ഷണ മാര്‍ഗങ്ങള്‍ക്ക് നിലവില്‍ അയലന്റില്‍ ക്ഷാമമില്ലെന്നും ഈ കണക്കുകളോട് മന്ത്രി പ്രതികരിച്ചു. 95 ശതമാനം കുഞ്ഞുങ്ങളും ഈ സ്‌കീമിന് യോഗ്യരാണ്. ശിശുസംരക്ഷണ മാര്‍ഗങ്ങളെ ഏറ്റവും വിലകൂടിയതില്‍ നിന്ന് ഏറ്റവും നിലവാരമുള്ളതാക്കി തീര്‍ക്കാനാണ് ലക്ഷ്യമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

പ്രൈമറി സ്‌കൂള്‍ വിദ്യാഭ്യാസത്തിലേക്ക് കടക്കുന്നതിന്ന് മുന്‍പ് അര്‍ഹരായ കുഞ്ഞുങ്ങള്‍ക്ക് സൗജന്യ പ്രി-സ്‌കൂള്‍ വിദ്യാഭ്യാസ പഠനം ലഭ്യമാക്കുക എന്ന ഉദ്ദേശ്യത്തോടെ ആരംഭിച്ച പദ്ധതിയാണ് ഏര്‍ലി ചൈല്‍ഡ്ഹുഡ് കെയര്‍ % എഡ്യൂക്കേഷന്‍ (ECCE) ഈ സ്‌കീമിന്റെ ഭാഗമായി 2016 ലെ ബഡ്ജറ്റില്‍ ചില്‍ഡ്രന്‍ & യൂത്ത് അഫയേഴ്സ് ഡിപ്പാര്‍ട്ട്‌മെന്റ് കുഞ്ഞുങ്ങള്‍ക്കായി വിവിധ പദ്ധതികള്‍ രൂപപ്പെടുത്തിയിരുന്നു.

 

 

എ എം

Share this news

Leave a Reply

%d bloggers like this: