ഇ സിഗരറ്റ് പൊട്ടിത്തെറിച്ചു; യുവാവിനു നഷ്ടമായത് തന്റെ ഏഴു പല്ലുകള്‍

പുകവലി ശീലം കൂടുതലുള്ള ആളുകളാണ് ഇലക്ട്രോണിക് സിഗരറ്റ് ഉപയോഗിക്കുന്നത്. ബാറ്ററിയുടെ സഹായത്തോടെ നീരാവി ഉണ്ടാക്കി പുകയില സിഗരറ്റിന്റെ ഗുണം നല്‍കുന്നതാണ് ഇ സിഗരറ്റ്. ഇ സിഗരറ്റ് പൊട്ടിത്തെറിച്ച് അമേരിക്കന്‍ സ്വദേശിയായ ആന്‍ഡ്രു ഹാള്‍ എന്ന യുവാവിന് നഷ്ടപ്പെട്ടത് തന്റെ ഏഴ് പല്ലുകളാണ്. മാത്രമല്ല കവിളുകള്‍ക്കും പൊള്ളലേറ്റിട്ടുണ്ട്. യുവാവ് തന്നെ തന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്

വീട്ടിലെ ബാത്ത്റൂമില്‍ വച്ചുണ്ടായ അപകടത്തില്‍ വാഷ് ബെയ്സണിന്റെ ഒരു ഭാഗമടക്കം വീടിന്റെ പലഭാഗത്തും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ഇതിന്റെ ചിത്രങ്ങളും ഷെയര്‍ ചെയ്തിട്ടുണ്ട്. ഇ സിഗരറ്റില്‍ ഉപയോഗിക്കുന്നത് 3000 എംഎഎച്ച് ബാറ്ററിയാണ്.

ഈ മാസം 14നാണ് അപകടമുണ്ടായത്. ഏതാണ്ട് ഒരു വര്‍ഷമായി ഇ സിഗരറ്റ് ഉപയോഗിക്കുന്ന വ്യക്തിയാണ് ആന്‍ഡ്രൂ ഹാള്‍. സാധാരണ പ്രവര്‍ത്തിക്കുന്നപോലെ തന്നെയാണ് പ്രവര്‍ത്തിപ്പിച്ചതെന്നും ആന്‍ഡ്രു പറഞ്ഞു. രണ്ട് മാസങ്ങള്‍ക്ക് മുമ്പ് വേപ്പുറൈസര്‍ പെന്നിന്റെ ബാറ്ററി പൊട്ടിത്തെറിച്ച് ഷര്‍ട്ട് കത്തുന്നതിന്റെ ദൃശ്യങ്ങള്‍ വെളിയില്‍ വന്നിരുന്നു.

സാധാരണ പുകയില സിഗരറ്റിനേക്കാള്‍ ആരോഗ്യ പ്രശ്നങ്ങള്‍ കുറവായതിനാലാണ് ആളുകള്‍ക്കിടയില്‍ ഇ സിഗരറ്റിന് ഇത്രയേറെ സാന്നിധ്യം ഉണ്ടാവാന്‍ കാരണം. നീരാവി വലിച്ച് സിഗരറ്റിന്റെ ഫലം ചെയ്യാന്‍ സാധിക്കും ഇതിനായി സിഗരറ്റില്‍ ഒരു തരം ദ്രാവകവും ഒഴിക്കാറുണ്ട്. ഇത് ഇ ദ്രാവകം എന്ന പേരിലാണ് അറിയപ്പെടുന്നത്. നിക്കോട്ടിന്‍, ഗ്ലീസറിന്‍ പ്രോപലീന്‍ ഗ്ലൈക്കോള്‍ എന്നി രാസ വസ്തുക്കളും ഫ്ളേവറുകളും ഇതില്‍ ഉപയോഗിക്കാറുണ്ട്.

 

 
എ എം

 

Share this news

Leave a Reply

%d bloggers like this: