അബോര്‍ഷന്‍ നിയമഭേദഗതിയില്‍ സര്‍ക്കാര്‍ തീരുമാനങ്ങള്‍ വൈകിയാല്‍ വീണ്ടും ദേശീയ സമരം ശക്തമാക്കുമെന്ന് സ്ത്രീപക്ഷ സംഘടനകള്‍

ഡബ്ലിന്‍: അബോര്‍ഷന്‍ നിയമത്തില്‍ ഐറിഷ് സര്‍ക്കാര്‍ മാര്‍ച്ച് 8-ന് മുന്‍പ് റഫറണ്ടം പ്രഖ്യാപിച്ചില്ലെങ്കില്‍ ശക്തമായ സമരം നടത്തുമെന്ന് അയര്‍ലണ്ടിലെ സ്ത്രീപക്ഷ സംഘടനകള്‍ വ്യക്തമാക്കി. സ്‌ട്രൈക്ക് ഫോര്‍ ദ്വീപില്‍ എന്ന സംഘടനയുടെ വക്താക്കളാണ് സമരവുമായി മുന്നോട്ടു പോകുമെന്ന് ഭീഷണി മുഴക്കിയത്. ഇവര്‍ക്കൊപ്പം അബോര്‍ഷന്‍ റൈറ്റ്‌സ് ക്യാംപെയ്നേഴ്സും, എ.ഐ.എം.എസ് അയര്‍ലന്‍ഡ്, വുമണ്‍ ഓണ്‍ വെബ് എന്നീ സ്ത്രീ ക്ഷേമത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന കൂട്ടായ്മകളും ഉണ്ട്.

അന്താരാഷ്ട്ര വനിതാ ദിനമായ മാര്‍ച്ച് 8 നു മുന്‍പ് സ്ത്രീകളെ ബാധിക്കുന്ന ഈ നിയമത്തില്‍ സര്‍ക്കാര്‍ അനുകൂല നിലപാട് സമ്പാദിക്കുകയാണ് ഇത്തരം സ്ത്രീ കൂട്ടായ്മകളുടെ ലക്ഷ്യം. സിറ്റിസണ്‍ അസ്സംബ്ലിയില്‍ അബോര്‍ഷന്‍ നിയമങ്ങള്‍ ഭേദഗതി ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഭൂരിപക്ഷം സബ്മിഷനുകള്‍ ലഭിച്ചില്ലെങ്കിലും ഈ വിഷയത്തില്‍ സര്‍ക്കാര്‍ തലത്തില്‍ കാര്യക്ഷമത കുറവാണെന്നു സംഘാടനകള്‍ കുറ്റപ്പെടുത്തുന്നു.

ഇനിയും ഒരു അബോര്‍ഷന്‍ മരണം ഉണ്ടായവര്‍ പാടില്ലെന്ന് തങ്ങള്‍ ആഗ്രഹിക്കുന്നതായി ഇക്കൂട്ടര്‍ വ്യക്തമാക്കി. നിയമ ഭേദഗതി ഉണ്ടായില്ലെങ്കില്‍ ദേശീയ ശ്രദ്ധ ആകര്‍ഷിക്കുന്ന സമരങ്ങളെ രാജ്യം നേരിടേണ്ടി വരും. ഈ ഗ്രൂപ്പുകള്‍ക്ക് പിന്തുണ പ്രഖ്യാപിക്കാന്‍ ആഗ്രഹിക്കുന്നവര്‍ സന്ദര്‍ശിക്കണമെന്നും ഈ സംഘടനകള്‍ ആവശ്യപ്പെട്ടു.

Share this news

Leave a Reply

%d bloggers like this: