എയര്‍ ലിംഗസ് ഉദ്യോഗസ്ഥര്‍ക്കൊപ്പം പിടിയിലായത് ചൈനക്കാരന്‍

ഡബ്ലിന്‍: ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് പിടിക്കപ്പെട്ട രണ്ട് എയര്‍ ലിംഗസ് ഉദ്യോഗസ്ഥര്‍ക്കൊപ്പം പിടിയിലായത് ഒരു ചൈനക്കാരന്‍ ആണെന്ന് കണ്ടെത്തി. എയര്‍ ലിംഗസ് ഉദ്യോഗസ്ഥരായ പീറ്റര്‍ കെര്‍നാന്‍, ഫ്രെഡിങ് ശാം തുടങ്ങിയവര്‍ക്കൊപ്പം ചൈനക്കാരന്‍ സിങ് വാങ് ആണെന്ന് അറസ്റ്റിലായ മൂന്നാമത്തെ ആള്‍ വെളിപ്പെടുത്തി. പുറം രാജ്യങ്ങളില്‍ നിന്നും ഇത്തരത്തില്‍ അനധികൃതമായി വിദേശിയരെ എയര്‍ ലിംഗസ് ഉദ്യോഗസ്ഥരുടെ അറിവോടെ യൂണിഫോം നല്‍കി എയര്‍ലൈന്‍ ജീവനക്കാര്‍ എന്ന വ്യാജേന കാറ്ററിങ് വാഹനത്തിലൂടെ എയര്‍പോര്‍ട്ടില്‍ നിന്നും പുറത്തെത്തിക്കും. ഇവര്‍ പിന്നീട് യൂറോപ്പിലെ സ്ഥിരതാമസക്കാരായി മാറുകയും ചെയ്യും. മനുഷ്യകടത്തിലൂടെ എയര്‍ലൈന്‍ ജീവനക്കാര്‍ വന്‍തുക സമ്പാദിക്കുന്നതായി ഗാര്‍ഡ വ്യക്തമാക്കുന്നു.

ഡബ്ലിന്‍ എയര്‍പോര്‍ട്ടിലെ തട്ടിപ്പു കണ്ടെത്തിയ ഗാര്‍ഡയെ അഭിനന്ദിച്ച ജസ്റ്റിസ്റ്റ് മിനിസ്റ്റര്‍ ഫ്രാന്‍സസ്സ് ഫിറ്റ്സ് ജെറാള്‍ഡ് അനധികൃത കുടിയേറ്റം തടയാന്‍ ആവശ്യമായ നിയമ നടപടികളുമായി മുന്നോട്ടു പോകുമെന്ന് അറിയിച്ചു. വിദേശിയായ ഒരാളെ അനധികൃതമായി അയര്‍ലണ്ടിലെത്തിച്ച കുറ്റത്തിന് എയര്‍ലൈന്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ മനുഷ്യക്കടത്ത് നിയമം അനുസരിച്ചാണ് കുറ്റം ചുമത്തി അറസ്റ്റ് രേഖപ്പെടുത്തിയത്. ചൈനക്കാരന് തെഫ്റ്റ് ആന്‍ഡ് ഫ്രോഡ് ആക്ട് പ്രകാരം ശിക്ഷ ലഭിക്കുമെന്ന് ഗാര്‍ഡ അറിയിച്ചു. ഗാര്‍ഡ നാഷണല്‍ ഇമിഗ്രേഷന്‍ ബ്യുറോ ഡബ്ലിന്‍ എയര്‍പോര്‍ട്ട് കേന്ദ്രീകരിച്ച് നടത്തിയ രഹസ്യ അന്വേഷണത്തിലാണ് ഈ സംഭവം പിടികൂടിയത്.

Share this news

Leave a Reply

%d bloggers like this: